Thursday, March 28, 2024
-Advertisements-
KERALA NEWSജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ

ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് മുങ്ങിയ കൂത്ത് പറമ്പ് സ്വദേശി മുഹമ്മദ് അറാഫതാണ് പോലീസ് പിടിയിലായത്.

ഹോട്ടലിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണമാണ് അറഫാത്ത് മോഷ്ടിച്ചത്. തുടർന്ന് മുങ്ങിയ പ്രതി തലശേരിയിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. പണമുപയോഗിച്ച് 25000 രൂപയ്ക്ക് മൊബൈൽ ഫോണും വാങ്ങുകയും 15000 രൂപ ചിലവാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

-Advertisements-