Thursday, April 25, 2024
-Advertisements-
KERALA NEWSജ്വല്ലറി ഉദ്‌ഘാടനത്തിന് പോയ തനിക്ക് ഒരാൾ ഒരു കവർ തന്നു ആദ്യമായി കിട്ടിയ പ്രണയലേഖനം അതായിരുന്നു...

ജ്വല്ലറി ഉദ്‌ഘാടനത്തിന് പോയ തനിക്ക് ഒരാൾ ഒരു കവർ തന്നു ആദ്യമായി കിട്ടിയ പ്രണയലേഖനം അതായിരുന്നു ആരാണോ എവിടെയാണോ എന്നറിയില്ല എങ്കിലും മറക്കില്ല

chanakya news
-Advertisements-

മലയാളത്തിൽ ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി നായിക വേഷത്തിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് കീർത്തി സുരേഷ്. ബാലതാരമായി എത്തിയ ശേഷമാണ് കീർത്തി നായിക വേഷത്തിൽ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം നായിക വേഷത്തിൽ എത്തിയിരുന്നു.

ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബി കടലിന്റെ സിംഹമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. 2018 ൽ ഇറങ്ങിയ മഹാനദി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ ഒരു സ്വകാര്യ ജ്വല്ലറിയുടെ ഉദഘാടനത്തിന് എത്തിയപ്പോൾ തനിക്കുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് കീർത്തി സുരേഷ്. തന്റെ ചെറുപ്പകാലത്ത് അങ്ങനെ പ്രണയാഭ്യർത്ഥന ഒന്നും ലഭിച്ചിട്ടില്ലന്നും എന്നാൽ ഒരു ജ്വല്ലറിയുടെ ഉദഘാടനത്തിന് ഒരാൾ പെട്ടന്ന് തനിക്ക് ഒരു കവർ കൊണ്ട് തന്നെനും ആ കവർ പിന്നീട് തുറന്ന് നോക്കിയപ്പോൾ അതിൽ തന്റെ പഴയ ഫോട്ടോകളായിരുന്നു ഏറെയും. തന്നോട് വലിയ ആരാധനയും ഇഷ്ടവുമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അയാൾ അന്ന് പറഞ്ഞതായി താരം പറയുന്നു.

എന്നാൽ അന്ന് ആ കവർ വാങ്ങിയ ശേഷം താൻ മിണ്ടാതെ പോയെന്നും പക്ഷേ ആ സംഭവം ഒരിക്കലും മറക്കില്ലന്നും കീർത്തി പറയുന്നു. ആരാണ്, എവിടുന്നു വന്നു, എങ്ങോട് പോയി എന്നൊന്നും അറിയില്ലെങ്കിലും അയാൾ സുരക്ഷതമായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും കീർത്തി കൂട്ടിച്ചേർത്തു.

-Advertisements-