Wednesday, April 24, 2024
-Advertisements-
KERALA NEWSഞങ്ങൾ അറിയുന്ന ഉത്തരയ്ക്ക് കുഴപ്പമൊന്നും ഇല്ല; ഉത്തരയുടെ സഹപാഠികൾ പറയുന്നു

ഞങ്ങൾ അറിയുന്ന ഉത്തരയ്ക്ക് കുഴപ്പമൊന്നും ഇല്ല; ഉത്തരയുടെ സഹപാഠികൾ പറയുന്നു

chanakya news
-Advertisements-

ഉത്രയ്ക്ക് വൈകല്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വെറുതെയാണെന്ന് സഹപാഠികൾ പറയുന്നു. ഉത്ര സ്കൂളിൽ പഠിക്കുമ്പോൾ മുതൽ നല്ല കുട്ടി തന്നെയായിരുന്നുവെന്നും അവൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിൽ അതിയായ വിഷമം ഉണ്ടെന്നുമാണ് സഹപാഠികൾ പറയുന്നത്. പലരും അവൾക്ക് വൈകല്യമുണ്ടെന്നു പറയുന്നതായി കേട്ടു. എല്ലാവരുമല്ല ഒരു അഞ്ച് ശതമാനം ആളുകൾ മാത്രം. ഉത്രയ്ക്കൊപ്പം അഞ്ചാം ക്ലാസ്സ്‌ വരെ ഒരുമിച്ചു പഠിച്ച സഹപാഠി പറയുന്നത് അവൾക്ക് അങ്ങിനെ ഒരു ഡിസെബിലിറ്റി ഉണ്ടായിരുന്നില്ലെന്നാണ്. ഉത്രയ്ക്കൊപ്പം ഏഴ് വർഷം ഒരുമിച്ചു പിടിച്ച ദീപക് പറയുന്നത് അവൾക്ക് അങ്ങിനെ ഒരു മെന്റൽ ഡിസെബിലിറ്റി ഉണ്ടായിരുന്നില്ല.

അവൾ സാധാരണ കുട്ടികളെ പോലെത്തന്നെ ആയിരുന്നുവെന്നാണ്. അങ്ങിനെ തോന്നിയിട്ടുമില്ലെന്നാണ്. അവൾ എല്ലാവരോടും നല്ല രീതിയിലുള്ള കൂട്ടുകെട്ട് തന്നെയായിരുന്നുവെന്നും സാധാരണ കുട്ടികൾ എങ്ങനെയാണോ മറ്റുള്ളവരോട് പെരുമാറുന്നത്, അത്തരത്തിൽ തന്നെയാണ് ഉത്രയും പെരുമാറിയിരുന്നതെന്നാണ് പറയുന്നത്.
ഉത്രയെയും സഹപാഠികളെയും സോഷ്യൽ സയൻസ് പഠിപ്പിച്ച ഗിരിജ ടീച്ചറും പറയുന്നത് ഉത്ര നല്ല കുട്ടിയായിരുന്നു എന്നാണ്. മൂന്നു വര്ഷമായിട്ട് ടീച്ചർക്ക് അറിയാമെന്നും പഠിക്കുമ്പോൾ വളരെ ചെറുതായിട്ട് ഉള്ള ഒരു കുഴപ്പം പോലെ തോന്നിയിട്ടുള്ളന്നും ഗിരിജ ടീച്ചർ പറയുന്നത്. എന്നാൽ കുട്ടിക്ക് ആളുകൾ പറയുന്നപോലുള്ള കുഴപ്പങ്ങൾ അങ്ങിനെ ഉള്ളതായി തോന്നിയിട്ടില്ലെന്നും ടീച്ചർ പറയുന്നു.

ചെറുപ്പകാലം മുതൽ പഠിച്ച സ്കൂളും മറ്റുമെല്ലാം സഹപാഠിയുടെ യുട്യൂബ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. കൂടാതെ ഉത്രയുടെ വീടും അച്ഛന്റെ റബ്ബർ കടയുമെല്ലാം വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നുണ്ട്. ഉത്രയുടെ വീടിന്റെ സമീപത്തായി ഏകദേശം മുന്നൂറു മീറ്റർ അകലം മാത്രമുള്ള ഇടത്ത് ഒരു ക്ഷേത്രവുമുണ്ട്. അവിടെ സർപ്പക്കാവുമെല്ലാമുണ്ട്. ഒരു പക്ഷെ സർപ്പദോഷം കാരണം പാമ്പ് കടിച്ചതാകാമെന്നും ആദ്യം സംശയിച്ചതായി സഹപാഠി വീഡിയോയിൽ പറയുന്നു. എന്നാൽ ഉത്രയെ രണ്ട് തവണ പാമ്പ് കടിക്കുകയും വീട്ടുകാരുടെ സംശയങ്ങളുമെല്ലാം ഇത് കൊലപാതകത്തിലേക്ക് വഴി ചൂണ്ടുകയായിരുന്നു.

-Advertisements-