Saturday, April 20, 2024
-Advertisements-
NATIONAL NEWSഞങ്ങൾ 15 കോടി ആണെന്നും മോദിയെ കൊലപ്പെടുത്തുമെന്നു കുട്ടികളെ പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരോട് എന്തു പറയാനെന്ന് സ്മൃതി...

ഞങ്ങൾ 15 കോടി ആണെന്നും മോദിയെ കൊലപ്പെടുത്തുമെന്നു കുട്ടികളെ പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരോട് എന്തു പറയാനെന്ന് സ്മൃതി ഇറാനി

chanakya news
-Advertisements-

ലക്‌നൗ: പാക്കിസ്ഥാൻ പോലെയുള്ള രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്ന കാര്യത്തിൽ സന്തോഷമേ ഉള്ളന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുകയാണെന്നും പെൺകുട്ടികളെ ഭീക്ഷണിപ്പെടുത്തി മതം മാറ്റുകയും കല്യാണം കഴിക്കുകയുമാണ് നടക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

അങ്ങനെ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്ത്യയിലേക്ക് തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അഭയം തേടാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ പൗരത്വ നിയമം നടപ്പാക്കുന്നതിൽ അഭിമാനമുണ്ടെന്നും സ്മൃതി ഇറാനി വ്യെക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന് മുദ്രാവാക്യം വിളിക്കുമ്പോളും, തങ്ങൾ 15 കോടി ആണെന്ന് പറയുന്നവരോടുമൊക്കെ നിങ്ങൾ എന്താണ് പറയുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.

ഷഹീൻബാഗിൽ നടക്കുന്ന സമരത്തെ കുറിച്ചു സ്മൃതി ഇറാനി പറഞ്ഞത്.. ജനാധിപത്യപരമായി ആർക്കും സമരങ്ങൾ നടത്താം, എന്നാൽ റോഡുകൾ ഉപരോധിച്ചുകൊണ്ട് മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടുള്ള സമരരീതി ശരിയല്ലെന്നും, ഇത്തരത്തിൽ ആവർത്തിച്ചാൽ ഇത് നാളെ മറ്റൊരു സ്ഥലത്ത് മറ്റുള്ളവർ ഇതുപോലെ സമരം ചെയ്യുമെന്നും അത് ഗതാഗത തടസവും പൊതുജനങ്ങൾക്ക് പ്രശ്നങ്ങളും മറ്റും ഉണ്ടാകുമെന്നും അവർ കുറ്റപ്പെടുത്തി.

-Advertisements-