Saturday, April 20, 2024
-Advertisements-
KERALA NEWSഞാൻ നിങ്ങളോട് പണം ആവശ്യപ്പെട്ടെങ്കിൽ അതിന്റെ തെളിവുകൾ സഹിതം പുറത്ത് വിടാൻ നിങ്ങളെ വെല്ലുവിളിക്കുന്നു: ആരുടെ...

ഞാൻ നിങ്ങളോട് പണം ആവശ്യപ്പെട്ടെങ്കിൽ അതിന്റെ തെളിവുകൾ സഹിതം പുറത്ത് വിടാൻ നിങ്ങളെ വെല്ലുവിളിക്കുന്നു: ആരുടെ കണ്ണിൽ പൊടിയിടാനാണ് ഇങ്ങനെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്ന് മാലാ പാർവതിയ്ക്കെതിരെ സീമ വിനീത്

chanakya news
-Advertisements-

സിനിമാതാരമായ മാലാ പാർവതിയുടെ മകനും സംവിധായാകനുമായ അനന്തകൃഷ്ണൻ ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതിന്റെ ഫേസ്ബുക്ക് അകൗണ്ടിലേക്ക് ലൈം-ഗിക ചുവയോടെയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായികൊണ്ടിരിക്കുകയാണ്. സന്ദേശങ്ങളുടെ സ്കീൻ ഷോട്ടുകളടക്കം സീമ വിനീത് തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സീമ വിനീത് തന്നോട് പണം ആവശ്യപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് മാല പാർവതിയും രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും ഇതിനു മറുപടിയുമായി സീമ വിനീത് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. എന്തിനു നിങ്ങൾ ഞാൻ പണം ആവശ്യപ്പെട്ടന്നുള്ള പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്നും സീമ വിനീത് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പണം ആവശ്യപ്പെട്ടെങ്കിൽ താങ്കൾ അതിന്റെ തെളിവുകൾ പുറത്ത് വിടൂയെന്നും നിങ്ങളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട് എന്റെ അഭിമാനം വിറ്റ് താങ്കളോട് പണം ആവശ്യപെട്ടെന്ന് പറഞ്ഞു എന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും സീമ വിനീത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

മാല പാർവതിയെ ഞാൻ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാൻ വലിച്ചിഴച്ചിട്ടുമില്ല.
പക്ഷെ അവർ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാൻ. അവരുടെ മകൻ ചെയ്ത പ്രവർത്തി ഒതുക്കിത്തീർക്കുവാൻ മാപ്പുമായ് അവർ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റിൽ പറയേണ്ടി വന്നു. പക്ഷെ എന്ത് കൊണ്ട് അവർ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ തയ്യാറായില്ല.
ഇപ്പോളവർ പറയുന്നത് ഞാൻ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു. ഞാൻ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകൾ പുറത്തു വിടാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാൻ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോൾ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാർവതി. നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല. നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകൻ ചെയ്ത തെറ്റ് ഒതുക്കിത്തീർക്കാൻ മാപ്പ് പറഞ്ഞു.

ഇതിപ്പോൾ ചർച്ച വിഷയം ആയപ്പോൾ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങൾ നേരിടാനും, അവന്റെ പ്രവർത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി. ഇതിനു മുൻപ് താങ്കൾ എന്നോട് മാപ്പ് പറയുമ്പോൾ താങ്കളുടെ 27 വയസുള്ള മകൻ എവിടെ ആയിരുന്നു., അന്നെന്തേ നിയമപരമായി നീങ്ങാൻ നിങ്ങൾ പറഞ്ഞില്ല. മറ്റൊന്നു എന്നെ വിളിച്ചതിനു ശേഷം മാല പാർവതി പോലീസിനെ ഈ വിഷയം അറിയിച്ചു എന്നാണ് അവർ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എന്നോടിത് വിഷയമാക്കരുത് എന്ന് പറഞ്ഞിട്ട് പോലീസിൽ താങ്കൾ ഇതറിയിച്ചു എന്നൊക്കെ പറയുമ്പോൾ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നുന്നത്. സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരൻ ആക്കും. അവരെ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാൻ അവളുടെ തലയിൽ, അഭിമാനത്തിൽ ചവിട്ടി താഴ്ത്തും. ഇവിടെയും ഞാൻ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

-Advertisements-