Tuesday, April 23, 2024
-Advertisements-
ENTERTAINMENTഞാൻ പണിക്കാരിത്തി ഒന്നുമല്ല ഇങ്ങനെ എഴുതാൻ ; എഴുതാൻ പറഞ്ഞപ്പോൾ കൊച്ചുമിടുക്കിയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ പണിക്കാരിത്തി ഒന്നുമല്ല ഇങ്ങനെ എഴുതാൻ ; എഴുതാൻ പറഞ്ഞപ്പോൾ കൊച്ചുമിടുക്കിയുടെ വാക്കുകൾ ഇങ്ങനെ

chanakya news
-Advertisements-

കുഞ്ഞു കുട്ടികൾ സംസാരിക്കുന്ന കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിച്ചു ഇരുന്ന് പോകും. അല്പം ദേഷ്യത്തോടെയും കൊഞ്ചലോടെയും സംസാരിക്കുന്ന ഇവർ പെട്ടന്ന് തന്നെ നമ്മളുടെ സ്നേഹം പിടിച്ചുപറ്റാറുമുണ്ട്. അത്തരം ഒരു ഒരു കൊച്ച് മിടുക്കിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറികൊണ്ടിരിക്കുന്നത്. കലിപ്പും സ്നേഹവും എല്ലാം ഒരുമിച്ച് വരുന്ന വീഡിയോയിൽ അച്ഛനോടുള്ള പരിഭവം പങ്കുവെയ്ക്കുകയാണ് ഇ കൊച്ചുമിടുക്കി.

ഹോം വർക്ക് എഴുതാൻ പറയുന്നത് പലർക്കും ഇഷ്ടപെടുന്ന ഒരു കാര്യമല്ല അതിന്റെ കൂടി അച്ഛന്റെ നിർബന്ധം കൂടിയായപ്പോൾ തനിക്ക് എഴുതാൻ പറ്റില്ലെന്ന് ദേഷ്യപ്പെട്ട് പറയുകയാണ് ഇ കുട്ടി താരം. തനിക്ക് ഒരു ദിവസം എങ്കിലും ലീവ് തരണമെന്ന് അച്ഛനോട് ആവിശ്യപെടുമ്പോൾ സമീപത്ത് നിന്ന ആരോ കഴിഞ്ഞ 3 ദിവസമായി ലീവ് തന്നെയല്ലേ എന്ന് ചോദിച്ചപ്പോൾ സംസാരിക്കല്ലേ എന്ന് വിലക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

-Advertisements-