Friday, March 29, 2024
-Advertisements-
KERALA NEWSടിക്ക് ടോക്ക് നിരോധനത്തിന് പൂർണ പിന്തുണ രാജ്യത്തിനോളം വലുതല്ല ഒന്നും ; സൗഭാഗ്യ വെങ്കിടേഷ്

ടിക്ക് ടോക്ക് നിരോധനത്തിന് പൂർണ പിന്തുണ രാജ്യത്തിനോളം വലുതല്ല ഒന്നും ; സൗഭാഗ്യ വെങ്കിടേഷ്

chanakya news
-Advertisements-

ടിക് ടോക് എന്ന വീഡിയോ പ്ലാറ്റഫോമിൽ കൂടി തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനയ മികവിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ ടിക് ടോക് വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡായി മാറിയിരുന്നു. അമ്മ താരകല്യാണിന് ഒപ്പവും ഭർത്താവ് അർജ്ജുനൊപ്പവും ടിക് ടോക് ചെയ്തിരുന്ന താരം 15 ലക്ഷം ഫോളോവെർസുള്ള അക്കൗണ്ട് കളഞ്ഞത് വാർത്തയായി മാറിയിരുന്നു.

ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കുന്ന കാര്യം കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ് താരം അകൗണ്ട് ഉപേക്ഷിച്ചത്. ടിക് ടോകിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആപ്പ് ഡിലീറ്റ് ചെയ്ത ശേഷം കുടുംബത്തിന് ഒപ്പം സമയം ചിലവിടുകയാണ്. തന്റെ 15 ലക്ഷം ആരാധകരോട് ഗുഡ് ബൈ പറയാൻ അധികം സമയം വേണ്ടിവന്നില്ല എന്നാണ് സൗഭാഗ്യ പറയുന്നത്. നിരോധനം വന്ന സമയത്ത് തന്നെ തീരുമാനം എടുത്തെന്നും കൂടുതൽ ചിന്തിക്കാൻ അവസരം കൊടുക്കുന്നതിന് മുന്നേ ഡിലീറ്റ് ചെയ്‌തെന്നും താരം പറയുന്നു.

ടിക് ടോക് ആപ്പിന് മാത്രമേ നിരോധനമുള്ളു എന്നാൽ കലാകാരന്മാർക്ക് നിരോധനമില്ല കലാകാരന്മാർ എല്ലാം പ്ലാറ്റഫോമിലും ശോഭിക്കുമെന്നും താരം പറയുന്നു. നിരോധനത്തിൽ തന്റെ പൂർണ പിന്തുണയുണ്ടെന്നും രാജ്യത്തിന് വേണ്ടി ചെയ്ത നല്ല കാര്യമാണ് ഇതെന്നും, മാർക്കറ്റിങ്ങിൽ കൂടി ലഭിച്ചിരുന്ന വലിയ ഒരു വരുമാനം ഇല്ലാതായി എന്നാലും ഒരു സെന്റി വീഡിയോ പോലും ചെയ്യാന് തോന്നിയില്ലന്നും സൗഭാഗ്യ പറയുന്നു.

വീഡിയോകൾ ചെയ്യാൻ വേണ്ടി ചില ഡയലോഗുകൾ കാണാതെ പഠിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഭാവം, ആംഗ്യം തുടങ്ങിയവർക്ക് കൃത്യത വേണമെന്നും കഷ്ടപ്പാടുകൾ എടുത്താണ് പല വീഡിയോകളും ചെയ്തതെന്നും താരം പറയുന്നു. എന്നാൽ അടുത്തക്കാലത്തായി ടിക് ടോകിൽ പല നെഗറ്റീവ് കാര്യങ്ങളും നടന്നുവെന്നും പലരുടെയും അക്കൗണ്ടുകൾ സംഘം ചേർന്ന് പൂട്ടിക്കാൻ വരെ ശ്രമമുണ്ടായെന്നും താരം പറയുന്നു. തന്റെ കല്യാണം കഴിഞ്ഞ അന്ന് മുതൽ പലരും ഡിവോഴ്സ് എന്നാണ് എന്ന് ചോദിച്ചു തുടങ്ങി അത് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു.

-Advertisements-