Thursday, March 28, 2024
-Advertisements-
ENTERTAINMENTടിക് ടോക്ക് താരങ്ങളെ ഫ്രൈ ചെയ്‌തെടുക്കുന്ന അർജുൻ: ലോക്ക് ഡൗൺ സമയത്ത് യുട്യൂബിൽ താരമായി മാറിയ...

ടിക് ടോക്ക് താരങ്ങളെ ഫ്രൈ ചെയ്‌തെടുക്കുന്ന അർജുൻ: ലോക്ക് ഡൗൺ സമയത്ത് യുട്യൂബിൽ താരമായി മാറിയ വ്യെക്തി, ട്രന്റിങ്ങിൽ ഒന്നാമത്

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്നത് മൂലം രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ വീട്ടിൽ തന്നെ കഴിയുകയാണ്. ഈ സമയത്ത് നേരം പോക്കിന് വേണ്ടി ആളുകൾ ഇന്റർനെറ്റ് ഉപയോഗവും ടിക് ടോക്കിൽ വീഡിയോ ചെയ്യലുമൊക്കെയാണ്. യുട്യൂബിൽ വീഡിയോ കാണുന്നവരും വീഡിയോ ചെയ്യുന്നവരുമുണ്ട്. അതുപോലെ വാട്സ് ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണം ഈ ലോക്ക് ഡൗൺ സമയത്ത് ക്രമാതീതമായി ഉയർന്നെന്ന് വേണം പറയാൻ.

ഈ ലോക്ക് ഡൗൺ സമയം ഏറ്റവും കൂടുതൽ വിനിയോഗിച്ച ഒരു വ്യെക്തിയാണ് അർജ്‌യു എന്ന് അറിയപ്പെടുന്ന അർജുൻ. വളരെയധികം ചുരുങ്ങിയ സമയം കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് അർജുന്റെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. അർജുന്റെ യുട്യൂബ് വീഡിയോ കാണാനും ലക്ഷക്കണക്കിന് ആളുകളാണ് ഉള്ളത്. 2013 ൽ തുടങ്ങിയ യുട്യൂബ് ചാനൽ ലോക്ക് ഡൗൺ സമയത്താണ് ജനങ്ങൾക്കിടയിൽ വൻ ഹിറ്റായി മാറിയത്. ടിക് ടോക് റോസ്റ്റ് റിയാക്റ്റിംഗ് എന്നാണ് ഇതിന്റെ പേര്.

-Advertisements-