Friday, April 19, 2024
-Advertisements-
KERALA NEWSട്രിപ്പിൾ ലോക്ക് ഡൗണിലൂടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ മാതൃകയാകുവാണെന്നു കൂട്ടപ്പെടുത്തി ഷിബു ബേബിജോൺ രംഗത്ത്

ട്രിപ്പിൾ ലോക്ക് ഡൗണിലൂടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ മാതൃകയാകുവാണെന്നു കൂട്ടപ്പെടുത്തി ഷിബു ബേബിജോൺ രംഗത്ത്

chanakya news
-Advertisements-

തിരുവനന്തപുരം: സ്ഥലസ്ഥാനത്ത് പെട്ടെന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപനം നടത്തിയതിനെ വിമർശിച്ചുകൊണ്ട് മുൻമന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ജനങ്ങൾക്ക് ഒരാഴ്ചത്തേക്ക് വേണ്ടെന്ന് അവശ്യ സാധനങ്ങൾ സൂക്ഷിക്കാൻ പോലും ഉള്ള സമയം നൽകാതെയുള്ള ലോക്ക് ഡൗൺ പ്രഖ്യാപനത്തിലൂടെ നിരവധി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

മോദി ചെയ്തതും ഇതു തന്നെയല്ലേ? ഭാവത്തിലും ഭരണത്തിലും മോദിയ്ക്ക് പഠിക്കുന്ന പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ട്രിപിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പെട്ടെന്നൊരു അർദ്ധരാത്രിയിൽ മോദി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനം വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ട സാഹചര്യമുണ്ടായി. അതിന് സമാനമായി മുന്നൊരുക്കങ്ങൾക്ക് യാതൊരു സാവകാശവും നൽകാതെ തിരുവനന്തപുരം നഗരത്തിൽ മുഴുവൻ ട്രിപിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇക്കാര്യത്തിലും മോദിയെ മാതൃകയാക്കുകയാണ് പിണറായി വിജയൻ.

ജോലിസ്ഥലത്തും മറ്റും കുടുങ്ങിക്കിടക്കുന്ന നിരവധിപേർ, വീട്ടിലേക്ക് അവശ്യവസ്തുക്കൾ സ്റ്റോക്ക് ചെയ്തിട്ടില്ലാത്തവർ… ഇവരൊക്കെ ഇന്ന് നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരത്തെ കോവിഡ് വ്യാപനം ഇന്ന് പെട്ടെന്ന് ശ്രദ്ധയിൽപെട്ട കാര്യമല്ല. രണ്ടുമൂന്ന് ദിവസമായി നഗരത്തിൽ സാമൂഹ്യ വ്യാപനത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. പന്ത്രണ്ട് മണിക്കൂർ മുമ്പെങ്കിലും ജനങ്ങൾക്ക് അറിയിപ്പ് നൽകി അവർക്ക് മുൻകരുതലുകൾ കൈക്കൊള്ളാൻ സാവകാശം നൽകിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു.

ഇന്ന് ഞായറാഴ്ച്ചയാണ്. കടകമ്പോളങ്ങൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകും. മാത്രമല്ല തൊഴിൽപരമായ ആവശ്യങ്ങൾക്കടക്കം തിരുവനന്തപുരം നഗരത്തിൽ തങ്ങേണ്ടി വന്ന നിരവധി സ്ത്രീകൾക്ക് രാത്രി തിരിച്ച് വീട്ടിലേക്ക് പോകാനും കഴിയില്ല. അവരെ ദുരിതത്തിലേക്ക് തളളിവിടാതെ കൂടുതൽ സമയം അനുവദിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.

-Advertisements-