Thursday, April 25, 2024
-Advertisements-
NATIONAL NEWSട്രെയിനുകളും ബസുകളും കത്തിക്കുന്ന കലാപകാരികളെയും ഗുണ്ടകളെയും റിക്രൂട്ട് ചെയ്യാൻ സേന ആഗ്രഹിക്കുന്നില്ലെന്ന് മുൻ കരസേനാ മേധാവി

ട്രെയിനുകളും ബസുകളും കത്തിക്കുന്ന കലാപകാരികളെയും ഗുണ്ടകളെയും റിക്രൂട്ട് ചെയ്യാൻ സേന ആഗ്രഹിക്കുന്നില്ലെന്ന് മുൻ കരസേനാ മേധാവി

chanakya news
-Advertisements-

ന്യുഡൽഹി : കേന്ദ്രസർക്കാരിന്റെ പുതിയ സൈനീക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥ് നെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി മുൻ കരസേനാ മേധാവി രംഗത്ത്. ട്രെയിനുകളും ബസുകളും കത്തിക്കുന്ന കലാപകാരികളെയും ഗുണ്ടകളെയും റിക്രൂട്ട് ചെയ്യാൻ സേന ആഗ്രഹിക്കുന്നില്ലെന്ന് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജനറൽ വിപി മാലിക് പറഞ്ഞു.

സായുധ സേന എന്നാൽ ക്ഷേമ സംഘടനയല്ല ഒരു സന്നദ്ധ സംഘടനായാണ് രാജ്യത്തിന് വേണ്ടി പോരാടാൻ കഴിയുന്ന രാജ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന മികച്ച ആളുകളാണ് സേനയിൽ ഉണ്ടാവേണ്ടത് ഗുണ്ടായിസവുമായി നടക്കുന്നവർ സേനയിൽ വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാല് വർഷത്തെ സൈനീക സേവനത്തിൽ കഴിവ് തെളിയിക്കുന്നവർക്ക് പോലീസ് അർദ്ധ സൈനീക വിഭാഗത്തിലേക്ക് സ്ഥിരം നിയമനം ലഭിക്കുന്നതിനാൽ നാല് വർഷത്തിന് ശേഷം തൊഴിലില്ലായ്മ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ യുദ്ധകാലത്ത് കരസേനയുടെ മേധാവിയായി പ്രവർത്തിച്ച ആളാണ് ജനറൽ വിപി മാലിക്.

-Advertisements-