Friday, March 29, 2024
-Advertisements-
KERALA NEWSട്രെയിനുകളും വിമാനങ്ങളും കൂടുതലായി സർവീസ് നടത്തുമ്പോൾ ക്വറെന്റിൻ നിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ സംസ്ഥാനത്തിന് പിടിച്ചു നിൽക്കാനാകു...

ട്രെയിനുകളും വിമാനങ്ങളും കൂടുതലായി സർവീസ് നടത്തുമ്പോൾ ക്വറെന്റിൻ നിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ സംസ്ഥാനത്തിന് പിടിച്ചു നിൽക്കാനാകു എന്ന് മന്ത്രി കെ കെ ഷൈലജ

chanakya news
-Advertisements-

തിരുവനന്തപുരം: ട്രെയിൻ സർവീസുകളും വിമാന സർവീസുകളും കൂടുതലായി വരുമ്പോൾ വൈറസ് പടരുന്നതിനുള്ള സാധ്യത കൂടുമെന്നും അതുകൊണ്ട് തന്നെ ജനങ്ങൾ ക്വറെന്റിൻ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും അത്തരത്തിൽ നിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ കേരളത്തെ വൈറസ് വ്യാപനത്തിൽ നിന്നും രക്ഷിക്കാനാകുകയുള്ളെന്നു ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ രണ്ട് ഘട്ടങ്ങളിലും വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞെന്നും എന്നാൽ പുറത്ത് നിന്നുള്ള ആളുകളുടെ വരവ് മൂലം കോവിഡ് ബാധിതരുടെ എണ്ണം മെയ് 7 നു ശേഷം 188 ആയെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ പിടിച്ചു നിർത്താൻ സാധിക്കാതെ വരുമെന്നും ഹോസ്പിറ്റലിൽ രോഗികളുടെ എണ്ണം കൂടിയാൽ ഡോക്ടർമാർക്കും മറ്റും ശ്രദ്ധ കൊടുക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തു കോവിഡ് ബാധിച്ച 93 കാരിയെ രക്ഷിക്കാനായെന്നും കൂടാതെ ഇന്നലെ തൃശൂരിൽ മരിച്ചത് പ്രായമായ ആളാണെന്നും രോഗം ബാധിച്ചു നാട്ടിലേക്ക് വരുമ്പോളാൾ അവശതയിലായിരുന്നുവെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.

-Advertisements-