Saturday, April 20, 2024
-Advertisements-
KERALA NEWSഡിവൈഎഫ്ഐകാരിയെ അടിക്കുകയും വസ്ത്രം കീറുകയും ചെയ്ത ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ഡിവൈഎഫ്ഐകാരിയെ അടിക്കുകയും വസ്ത്രം കീറുകയും ചെയ്ത ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ: ഡി വൈ എഫ് ഐ മുൻ ചേർത്തല ബ്ലോക്ക്‌ കമ്മിറ്റി അംഗമായിരുന്ന യുവതിയെ ആ-ക്രമിച്ച സംഭവത്തിൽ പ്രതിഷേധത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പാണാവള്ളി പഞ്ചായത്തിലെ ജെ സത്താർ (35) ആണ് പോലീസ് പിടിയിലായത്. പാണാവള്ളി പഞ്ചായത്തിലെ പനംകുറ്റിയിൽ രജിത (33) -യാണ് സാത്താറിനെതിരെ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ രാഷ്ട്രീയ സ്വാധീനത്താൽ അറസ്റ്റ് ചെയ്‌തെങ്കിലും മുൻ‌കൂർ ജാമ്യം ലഭിക്കുകയായിരുന്നുവെന്നും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.

കുടുംബ സുഹൃത്തിനെതിരെ അപവാദ പ്രചരണം നടത്തിയ സംഭവത്തെ ചോദ്യം ചെയ്തതോടെയാണ് ആ-ക്രമണം നടത്തിയതെന്നാണ് പറയുന്നത്. മുഖ-ത്തടിക്കുകയും അടിയുടെ ആഘാതത്തിൽ പല്ലിളകിയെന്നും വസ്ത്രം കീറിയെന്നും പറയുന്നുണ്ട്. ആ-ക്രമണത്തെ തുടർന്ന് രജിത് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തന്നെ ആ-ക്രമിച്ച പ്രതിയെ പിടികൂടാതെ വന്നപ്പോൾ രജിത ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പ്രശനം രൂക്ഷമാക്കുമെന്ന് മനസിലായതിനെ തുടർന്ന് സാത്തർ പോലീസിൽ പിടികൊടുക്കുകയായിരുന്നു.

-Advertisements-