Friday, April 19, 2024
-Advertisements-
KERALA NEWSഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നിൽ അടൂർ പ്രകാശിനും പങ്കുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ

ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നിൽ അടൂർ പ്രകാശിനും പങ്കുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ

chanakya news
-Advertisements-

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരെ രൂക്ഷ ആരോപണവുമായി വ്യവസായ മന്ത്രി ഇ പി ജയരാജൻ രംഗത്ത്. കൊലക്കേസിലെ പ്രതികൾക്ക് അടൂർ പ്രകാശ് എം പിയുമായി അടുത്ത ബന്ധമുണ്ടെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെ ആണെന്നും ലക്ഷ്യം നിറവേറ്റിയെന്നുള്ള സന്ദേശമാണ് ഇവർ അടൂർപ്രകാശ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്നും മനസ്സിലാകുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളും ഗൂഢാലോചനയും ഇതിനുപിന്നിൽ ഉണ്ടെന്നുള്ളതാണ്. പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്യുന്നതിന് അടൂർ പ്രകാശിനും പങ്കുള്ളതായി ജയരാജൻ ആരോപിച്ചു. കൊലപാതകത്തിൽ അടൂർ പ്രകാശിനുള്ള പങ്ക് അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസൽ ആക്രമണത്തിന് ഇരയായപ്പോഴും പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി അടൂർപ്രകാശ് ഇടപെട്ടതായി സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.

-Advertisements-