Thursday, March 28, 2024
-Advertisements-
NATIONAL NEWSഡൽഹിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു

ഡൽഹിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

ഡൽഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലേ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സഫൂറ സർഗാർ എന്ന് വിദ്യാർഥിനിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 20ന് ജാഫറാബാദിൽ നടന്ന മാർച്ചിൽ ഇവർ പങ്കെടുത്തിരുന്നെന്നും ആളുകളോട് പ്രധിഷേധത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരുന്നതായും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു വിദ്യാർത്ഥിയായ മീരൻ ഹൈദറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് സഫൂറയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഫൂറയും സംഭവത്തിൽ അറസ്റ്റിലായത്.

-Advertisements-