Thursday, April 25, 2024
-Advertisements-
NATIONAL NEWSഡൽഹിയിൽ നടന്നത് താലിബാൻ ആക്രമണം?; പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് താലിബാൻ മോഡലിൽ: ഞെട്ടിപ്പിക്കുന്ന വിവരം...

ഡൽഹിയിൽ നടന്നത് താലിബാൻ ആക്രമണം?; പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് താലിബാൻ മോഡലിൽ: ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

chanakya news
-Advertisements-

ഡൽഹിയിലെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ ജിഹാദികൾ കൊലപ്പെടുത്തിയത് ആറു മണിക്കൂർ തടങ്കലിൽ പാർപ്പിച്ചു നെഞ്ചിലും വയറ്റിലുമായി താലിബാൻ മോഡലിൽ നാനൂറോളം തവണ കത്തി കുത്തിയിറക്കിയാണെന്ന് റിപ്പോർട്ട്‌. എന്നാൽ ഈ വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച ഡൽഹിയിൽ കലാപം നടന്ന പ്രദേശത്തെ ഓടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഒരു കൈ മാത്രം മുകളിലേക്ക് ഉയർന്നു നിൽക്കുകയും ബാക്കി ശരീര ഭാഗങ്ങൾ ഓടയിലെ അഴുക്കിൽ മുങ്ങിയ നിലയിലുമായിരുന്നു. 26 കാരനായ ചെറുപ്പക്കാരന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ ഒന്നും രണ്ടുമല്ല നാനൂറിലധികം തവണ കത്തി കുത്തിയിറക്കിയതിന്റെ പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടൽമാലപോലും മുറിച്ചു നീക്കിയ നിലയിലായിരുന്നു മൃതദേഹം.

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റും, അൽ ഖൊയ്ദയുമൊക്കെ പിടിയിലായവരെ കൊല്ലുന്ന ശൈലിയിലായിരുന്നു അങ്കിത് ശർമയെയും അവർ കൊന്നത്. ആം ആദ്മി പാർട്ടിയുടെ കോൺസിലറായ താഹിർ ഹുസൈന്റെ വീടിന്റെ അടുത്തുള്ള ഓടയിൽ നിന്നുമാണ് മൃതദേഹം കണ്ടുകിട്ടിയത്. അദ്ദേഹത്തിന്റെ വീട്ടിലേക്കു അങ്കിത് ശർമ്മയെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെ കലാപത്തിന് നേതൃത്വം കൊടുത്തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കുപ്പിയിൽ നിറച്ച ബോംബുകളും കവറിൽ നിറച്ച ആസിഡുകളും പോലീസ് കണ്ടെടുത്തിരുന്നു. തികച്ചും ആസൂത്രിതമായ കൊലപാതകവും അക്രമണവുമാണെന്നാണ് പോലീസിന്റെ നിഗമനം.

-Advertisements-