Thursday, April 25, 2024
-Advertisements-
NATIONAL NEWSഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ തബ്ലീഗ് ജമാ അത്തെ നേതാവിനെതിരെ പോലീസ്...

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ തബ്ലീഗ് ജമാ അത്തെ നേതാവിനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

ഡൽഹി: ഡൽഹി നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ച തബ്ലീഗ് ജമാ അത്തെ പ്രാദേശിക നേതാവിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. മുഹമ്മദ്‌ ഇക്രം അലിയ്ക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത നാല്പതോളം വിദേശികളാണ് അലി സർക്കാർ നിർദ്ദേശം ലംഘിച്ചുകൊണ്ട് ഒളിവിൽ താമസിപ്പിച്ചത്.

ഹബീബ് നഗറിലെ മെല്ലെപള്ളി മർക്കസിലാണ് ഇവരെ ഒളിവിൽ താമസിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധിയാളുകളിൽ കൊറോണ വൈറസ് പിടിപെട്ടിരുന്നു. വിക്രം അലിയെയും മറ്റ് വിദേശ പൗരന്മാർ ഉൾപ്പെടെയുള്ളവരെ ഹബീബ് നഗറിലെ സർക്കാർ ഹോസ്പിറ്റലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

നിരീക്ഷണ കാലാവധിക്കുശേഷം ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും അലിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

-Advertisements-