Friday, March 29, 2024
-Advertisements-
NATIONAL NEWSഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരെ പിഴചുമത്തി വിട്ടയച്ചു

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരെ പിഴചുമത്തി വിട്ടയച്ചു

chanakya news
-Advertisements-

ഡൽഹി: ഡൽഹി നിസാമുദ്ദീനിൽ മർക്കസിൽ മാർച്ചിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ 36 രാജ്യങ്ങളിൽ നിന്നായി 956 പേർ പങ്കെടുത്തിരുന്നു. ഇവർക്കെതിരെ ഡൽഹി പോലീസ് കേസെടുക്കുകയായിരുന്നു. മതസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരെ പിഴ ചുമത്തി കോടതി വിട്ടയച്ചു. കോവിഡ് നിയന്ത്രണ ലംഘനം, വിസ വ്യവസ്ഥ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പിഴ ചുമത്തിയത്. മാലി, കെനിയ, മ്യാൻമാർ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വരെയും 17 ശ്രീലങ്ക കാരെയുമാണ് 5000 രൂപ വീതം പിഴയീടാക്കി ഡൽഹി കോടതി വിട്ടയച്ചത്.

നൈജീരിയ, താൻസാനിയ, 3 ശ്രീലങ്കക്കാർ തുടങ്ങിയവർ കോടതിവിധിയിൽ വിചാരണ നേരിടാമെന്ന് വ്യക്തമാക്കി. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്ത 150 ഇന്തോനേഷ്യകാർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യത്തിനായി ഇവർ പതിനായിരം രൂപ കെട്ടിവയ്ക്കണം. ഇവർ ജാമ്യത്തിന് വേണ്ടി ഭാഗിക കുറ്റസമ്മതം നടത്തി ഹർജി സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞിട്ടുണ്ട്.

-Advertisements-