Tuesday, April 23, 2024
-Advertisements-
KERALA NEWSതട്ടമിടാത്ത എത്രയോ മുസ്‌ലിം നടിമാരുണ്ട് എന്റെ ശരീരം മാത്രം ശ്രദ്ധിച്ച് കുറ്റം പറയുന്നത് എന്തിനെന്ന് അൻസിബ

തട്ടമിടാത്ത എത്രയോ മുസ്‌ലിം നടിമാരുണ്ട് എന്റെ ശരീരം മാത്രം ശ്രദ്ധിച്ച് കുറ്റം പറയുന്നത് എന്തിനെന്ന് അൻസിബ

chanakya news
-Advertisements-

തട്ടം ഇടുന്നില്ല എന്നും സിനിമയിൽ അഭിനയിച്ചാൽ നരകത്തിൽ പോകും എന്ന് പറഞ്ഞും വരുന്നവർ എന്ത് കൊണ്ട് ബാക്കി ഉള്ള മുസ്ലിം നടി നടന്മാരെ കാണുന്നില്ല എന്ന് ചോദിച്ച് ദൃശ്യം എന്ന സിനിമയിൽ കൂടി ശ്രദ്ധ നേടിയ അൻസിബ രംഗത്ത്. ഇതിന് മുൻപും പല തവണ അൻസിബക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. നരകത്തിൽ പോകുമെന്നും, തട്ടം ഇട്ടില്ലെങ്കിൽ നരകത്തിലെ തീ ചൂളയിലെ വിറക് കൊള്ളിയാകും എന്നും മറ്റുമാണ് മത മൗലികവാദികൾ ഏറെയും അൻസിബയുടെ ഫോട്ടോകൾക്ക് താഴെ പ്രതികരിക്കാറുള്ളത്.

എന്നാൽ തട്ടം ഇട്ടില്ലെങ്കിൽ എന്താണ് പ്രശനം എന്ന് താൻ എവിടെയും ചോദിച്ചിട്ടിലെന്നും, പക്ഷേ സിനിമയിൽ അഭിനയിച്ചത് കൊണ്ട് നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല മമൂട്ടി ഉൾപ്പടെ നിരവധി നടന്മാരും നായികമാരും ഉള്ളപ്പോൾ തന്നെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, സിനിമ തന്റെ തൊഴിലാണ് എന്നും അൻസിബ പറയുന്നു. മമൂട്ടിയും മുസ്ലിമാണ് സിനിമയിൽ എത്തുന്ന ആദ്യത്തെ താരം താനാണ് എന്ന നിലയിലാണ് ചിലർ കരുതുന്നതെന്നും അൻസിബ വിമർശിക്കുന്നു.

-Advertisements-