Friday, April 19, 2024
-Advertisements-
KERALA NEWSതനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല സിനിമയിലേക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാവില്ല നമ്മൾ സിനിമയിലെ നായിക പറയുന്നു

തനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല സിനിമയിലേക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാവില്ല നമ്മൾ സിനിമയിലെ നായിക പറയുന്നു

chanakya news
-Advertisements-

നമ്മൾ എന്ന ക്യാമ്പസ്‌ ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് രേണുക മേനോൻ. 2002 ലാണ് കമൽ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. പുതുമുഖ താരമായ രേണുകയാണ് ഇ സിനിമയിലെ അപർണ എന്ന കഥാപാത്രമായി അഭിനയിച്ചത്. ഇ സിനിമയിലെ തന്നെ എൻ കരളിൽ താമസിച്ചാൽ എന്ന ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിച്ച താരം പെട്ടന്ന് തന്നെ ശ്രദ്ധനേടിയെടുത്തിരുന്നു. മലയാളത്തിലാണ് രേണുക അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ പതാക എന്ന ചിത്രത്തിൽ അഭിനയിച്ച താരം പിന്നീട് വിവാഹ ശേഷം അമേരിക്കയിലേക്ക് പോകുകയായിരുന്നു. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

പ്ലസ്‌ടുവിന് പഠിക്കുമ്പോൾ സിനിമയിൽ അഭിനയിച്ചെങ്കിലും ആദ്യ സിനിമ പുറത്തിറങ്ങിയില്ല എന്നാൽ അതേസമയം അഭിനയിച്ച നമ്മൾ എന്ന ചിത്രം വൻ വിജയം നേടിയെന്നും താരം പറയുന്നു. നമ്മൾ സിനിമയിൽ കൂടി തനിക്ക് ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചെന്നും സുഹാസിനി മാമുമായി നല്ല ബന്ധമുണ്ടായെന്നും പിന്നീട് തെലുങ്കിൽ ഒരുപാട് അവസരങ്ങൾ തേടിവന്നെന്നും രേണുക പറയുന്നു.

4 വർഷങ്ങൾ കൊണ്ട് 15 ചിത്രങ്ങൾ ചെയ്ത ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കിയെന്നും പിന്നീട് കോട്ടയംകാരനായ ഫാദറിന്റെ നിർദേശ പ്രകാരമാണ് ഡാൻസ് സ്കൂൾ തുടങ്ങിയതെന്നും താരം പറയുന്നു. സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് പലരും തന്നോട് ചോദിച്ചിരിന്നു എന്നാൽ അവരോടൊക്കെ താൻ ഇല്ലന്നാണ് മറുപടി കൊടുത്തത് കാരണം താനൊരു മികച്ച നടിയാണ് എന്ന് സ്വയം തോന്നിയിരുന്നില്ല എന്നാലും താൻ ഹാപ്പിയാണെന്നും ഒന്നും നഷ്ടമായതായി തോന്നുന്നില്ലെന്നും താരം പറയുന്നു.

-Advertisements-