Friday, March 29, 2024
-Advertisements-
KERALA NEWSതന്നെക്കാൾ പ്രായം കുറഞ്ഞ അരുണിനൊപ്പം ജീവിക്കാനായിരുന്നു ഷീബയുടെ ആഗ്രഹം, ബന്ധത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പ്രതികാരം

തന്നെക്കാൾ പ്രായം കുറഞ്ഞ അരുണിനൊപ്പം ജീവിക്കാനായിരുന്നു ഷീബയുടെ ആഗ്രഹം, ബന്ധത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പ്രതികാരം

chanakya news
-Advertisements-

അടിമാലി : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൂജപ്പുര സ്വദേശിയായ അരുൺ കുമാറിനെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഷീബ ഫേസ്‌ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായതോടെ ഇരുവരും വീട്ടുകാർ അറിയാതെ പലയിടങ്ങളിലും വച്ച് കാണാറുണ്ടായിരുന്നു. വിവാഹിതയാണെന്ന കാര്യം മറച്ച് വെച്ചാണ് ഷീബ അരുൺ കുമാറുമായി ബന്ധം പുലർത്തിയത്. എന്നാൽ ഷീബ വിവാഹിതയാണെന്ന് മനസിലാക്കിയ അരുൺ ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് ഷീബയെ പ്രകോപിപ്പിച്ചത്.

തന്നെ വിവാഹം കഴിക്കണമെന്ന ആവിശ്യം ഷീബ അരുണിനെ നിരന്തരം അറിയിച്ചിരുന്നു. എന്നാൽ അരുൺ കുമാർ ഇത് നിരസിക്കുകയും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയുമായിരുന്നു. ഇത് മനസിലാക്കിയ ഷീബ പണം തന്നാൽ ബന്ധത്തിൽ നിന്നും പിന്മാറാം എന്നും കാര്യങ്ങൾ നേരിട്ട് കണ്ട് സംസാരിക്കാം എന്നും പറഞ്ഞാണ് അടിമാലിയിലേക്ക് വിളിച്ച് വരുത്തിയത്. സംസാരിക്കുന്നതിനിടയിൽ കൈയിൽ കരുതിയ ആസിഡ് അരുണിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു.

അരുണിന് നേരെ ആസിഡ് ആക്രമണം നടത്തുന്നതിനിടയിൽ ഷീബയുടെ മുഖത്തും ആസിഡ് വീണിരുന്നു. ആസിഡ് ആക്രമണം നടത്തിയതിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ ഷീബയോട് മുഖത്തെ പാടുകളെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണതെന്നാണ് ഷീബ മറുപടി നൽകിയത്. അഞ്ച് ദിവസത്തോളം സംഭവം ആരും അറിഞ്ഞിരുന്നില്ല തുടർന്ന് പോലീസ് എത്തി ഷീബയെ അറസ്റ്റ് ചെയ്തപ്പോഴാണ് വീട്ടുകാർ വിവരങ്ങൾ അറിയുന്നത്.

തിരുവനന്തപുരത്ത് ഹോം നേഴ്സ് ആയി ജോലി ചെയ്യുമ്പോഴാണ് ഷീബ ഫേസ്‌ബുക്കിലൂടെ അരുണിനെ പരിചയപ്പെടുന്നത്. വിവാഹിതയാണെന്ന് അറിയാതെ അരുൺ ഷീബയെ വിവാഹം കഴിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.

-Advertisements-