Friday, March 29, 2024
-Advertisements-
ENTERTAINMENTതന്റെ യഥാർത്ഥ പേര് ദീപ പതിനാറാം വയസിൽ വിവാഹം കഴിച്ചു ഭർത്താവ് സംശയ...

തന്റെ യഥാർത്ഥ പേര് ദീപ പതിനാറാം വയസിൽ വിവാഹം കഴിച്ചു ഭർത്താവ് സംശയ രോഗിയായിരുന്നു അങ്ങനെ ബന്ധം വേർപെടുത്തി ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

chanakya news
-Advertisements-

ബിഗ് ബോസ്സ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് ദയ അശ്വതി. ഷോയ്ക്ക് ഇടക്ക് വെച്ച് ബിഗ് ബോസ് വീട്ടിലെത്തിയ താരം പ്രേക്ഷകർക്ക് ഇടയിൽ നിന്നും ഒരുപാട് പിന്തുണയും ഒപ്പം വിമർശനവും കേട്ടിരുന്നു. ബിഗ്‌ബോസ് വീട്ടിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ രഞ്ജിത്ത് കുമാറിനോടുള്ള താരത്തിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് ഇപ്പോളും ദയ വിമർശിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ബിഗ്‌ബോസ് വീട്ടിൽ നിന്നും കണ്ണിന് അസുഖമായി പോയ പലരും വീട്ടിൽ പോയ ശേഷമാണ് ഷോയിൽ തിരിച്ചെത്തിയതെന്നും ദയ വെളിപ്പെടുത്തി.

തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളും പ്രശനങ്ങളും ബിഗ്‌ബോസ് വീട്ടിൽ തുറന്ന് പറഞ്ഞ താരം ഇപ്പോൾ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിൽ തന്റെ പേര് ദയ അച്ചു എന്നാണെങ്കിലും യഥാർത്ഥ പേര് ദീപയെന്നാണെന്നും പല താരങ്ങളും ആദ്യ പേര് മാറ്റിയാണ് സിനിമയിൽ എത്തുന്നത് അതേപോലെ താനും പേരുമാറ്റയെന്നും ദയ പറയുന്നു. തന്റെ വിവാഹം പതിനാറാം വയസിൽ കഴിഞ്ഞെന്നും ഭർത്താവായ ബാബുവും രണ്ട് മക്കൾക്കും ഒപ്പം ചാലക്കുടിയിലാണ് താമസിച്ചിരുന്നതെന്നും ബിഗ്‌ബോസ് വീട്ടിൽ നിന്നും തിരിച്ചെത്തിയ ശേഷം എന്ത്‌കൊണ്ടാണ് താൻ വിവാഹ ബന്ധം ഉപേക്ഷിചതെന്ന് പലരും ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

ഭർത്താവിന് നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളുമുണ്ടെന്നും തന്നെ നല്ല സംശയമായിരുന്നുവെന്നും താരം പറയുന്നു. ആദ്യം തമാശ രീതിയിൽ പരസ്പരം പിരിഞ്ഞെങ്കിലും തന്നെ അറിയിക്കാതെ അദ്ദേഹം വേറൊരു വിവാഹം കഴിച്ചെന്നും എന്നാൽ തനിക്ക് നിയമപരമായി മുന്നോട്ട് പോകാൻ തോന്നിയില്ല കാരണം അർഹിക്കാത്ത സ്നേഹം പ്രതീക്ഷിക്കരുതെന്നും ദയ പറയുന്നു. മക്കൾ തന്നെ തേടി ഒരു ദിവസം തിരികെ വരുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.

-Advertisements-