Friday, April 26, 2024
-Advertisements-
ENTERTAINMENTതന്റെ സമ്പാദ്യവും പലിശയ്ക്ക് പണമെടുത്തും നിർമിച്ച സിനിമയാണിത് സ്ത്രീകൾ കാണരുതെന്നും ഷക്കീല

തന്റെ സമ്പാദ്യവും പലിശയ്ക്ക് പണമെടുത്തും നിർമിച്ച സിനിമയാണിത് സ്ത്രീകൾ കാണരുതെന്നും ഷക്കീല

chanakya news
-Advertisements-

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ഷകീല. നിരവധി സിനിമകളിൽ അഭിനയിച്ച താരം താൻ നിർമ്മിച്ച സിനിമ ഉടനെ ഇറങ്ങുമെന്നും അത് എല്ലാവരും കാണണമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചിരിക്കുകയാണ്. രണ്ട് വർഷം മുൻപ് സിനിമയുടെ ഷൂട്ടിംഗ് തീർന്നെങ്കിലും സിനിമ ഇപ്പോളാണ് പുറത്തിറക്കാൻ കഴിയുന്നതെന്നും ഷകീല പറയുന്നു. താൻ ജീവിതത്തിൽ സമ്പാദിച്ച പണവും പലിശക്ക് എടുത്ത പണവും ഉപയോഗിച്ചാണ് ഇ സിനിമ ചെയ്തിരിക്കുന്നത്.

ലേഡീസ് നോട്ട് അലോവിഡ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. തിയേറ്ററിൽ റീലിസ് ചെയ്യാൻ കഴിയാത്തത് കൊണ്ട് ഓൺലൈനായിയാണ്‌ സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്നും താരം പറയുന്നു. ഒടിടി പ്ലാറ്റഫോം വഴി റിലീസ് ചെയ്യുന്ന സിനിമ അടൽറ്റ് കോമഡി വിഭാഗമാണെന്നും, ഒരുപാട് കഷ്ടതകളും പ്രതിസന്ധികളും നേരിട്ട ശേഷമാണ് ഇ സിനിമ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നതെന്നും താരം പറയുന്നു.

ജൂലൈ 20 ന് രാത്രി 8 മണിക്ക് റിലീസ് ചെയ്യുന്ന ചിത്രത്തിന് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷകീല നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സായി റാം ദാസരിയാണ്‌. ചിത്രത്തിന്റെ ഷൂട്ട്‌ നേരത്തെ കഴിഞ്ഞിട്ടും സെൻസർ കാര്യങ്ങൾ ഉൾപ്പടെ ഉള്ളവ കാരണം റിലീസ് ചെയ്യാൻ വൈകിയെന്നും തീയറ്റർ റിലീസ് ബുദ്ധിമുട്ട് കാരണം ഓൺലൈനായി റിലീസ് ചെയ്യുന്ന സിനിമ സ്ത്രീകൾ കാണരുതെന്നും ഷകീല അഭ്യർത്ഥിക്കുന്നു.

-Advertisements-