Thursday, April 25, 2024
-Advertisements-
KERALA NEWSതമന്ന എന്റെ കാമുകിയാണ് ലാവണ്യ മൂന്ന് തവണ ഗർഭിണിയാവുകയും അബോർഷൻ ചെയ്യുകയും ചെയ്തു ; വാർത്തയ്ക്ക്...

തമന്ന എന്റെ കാമുകിയാണ് ലാവണ്യ മൂന്ന് തവണ ഗർഭിണിയാവുകയും അബോർഷൻ ചെയ്യുകയും ചെയ്തു ; വാർത്തയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

സിനിമയിൽ നല്ല നിലയിൽ എത്തുന്ന നടിമാരെ പറ്റി പല കഥകളും പ്രചരിക്കാറുണ്ട്. ചിലത് ശരിയും ചില കഥകൾ വ്യജവുമാണെന്ന് പിന്നീട് തെളിയിക്കപ്പെടാറുണ്ട്. പലരും പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വരുമെങ്കിലും അതിൽ ചിലത് മാത്രമാകും ശരിയാകുക. അത്തരത്തിൽ ഒരു വ്യാജ വാർത്തയാണ് തമന, ലാവണ്യ ത്രിപാഠി എന്നിവരെ പറ്റി പ്രചരിച്ചിരുന്നത്.

സിനിമയിൽ സജീവമായ ഇരുവരെയും പറ്റി അനാവശ്യ കഥകൾ പ്രചരണം നടത്തിയ യുവാവ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. നടി ലാവണ്യ നൽകിയ പരാതിയിൽ തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനീഷിതിനെയാണ് പോലീസ്‌ അറസ്റ്റ് ചെയ്തത്. സിനിമ താരങ്ങളായ തമന്ന തന്റെ കാമുകയാണെന്നും ലാവണ്യയെ വിവാഹം കഴിച്ചെന്നുമാണ് ഇയാൾ പറഞ്ഞു നടന്നത്.

സമൂഹ മാധ്യങ്ങളിൽ കൂടി ലാവണ്യ 3 വട്ടം ഗർഭിണിയായെന്നും പിന്നീട് അത് അബോർഷൻ ചെയ്‌തെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ ഇത് വൈറലായതോടെയാണ് ലാവണ്യ നിയമപരമായി നേരിട്ടത്. പ്രഭാസ്‌, മഹേഷ്‌ ബാബു എന്നിവർ തനിക്ക് നായക വേഷം കിട്ടേണ്ട സിനിമകൾ തട്ടിയെടുത്തെന്നും സഹോ എന്ന സിനിമയിൽ താനായിരുന്നു നായക വേഷം ചെയ്യേണ്ടിയിരുന്നതെന്നും ഇയാൾ പറയുന്നു.

-Advertisements-