Wednesday, April 24, 2024
-Advertisements-
KERALA NEWSതലമുടി സ്ട്രൈറ്റ് ചെയ്യാൻ പണം തികഞ്ഞില്ല, ജൂവലറിയിൽ നിന്നും 25000 രൂപ മോഷ്ടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി

തലമുടി സ്ട്രൈറ്റ് ചെയ്യാൻ പണം തികഞ്ഞില്ല, ജൂവലറിയിൽ നിന്നും 25000 രൂപ മോഷ്ടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി

chanakya news
-Advertisements-

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ജൂവലറിയിൽ നിന്നും ഇരുപത്തിയയ്യായിരം രൂപ മോഷണം പോയ സംഭവത്തിന് പിന്നിൽ വിദ്യാർത്ഥിനിയെന്ന് പോലീസ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ സ്‌കൂൾ വിദ്യാർത്ഥിനിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥിനിയെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പണം തിരിച്ച് നൽകാമെന്ന ഉറപ്പിൽ കടയുടമ പരാതി നൽകിയില്ല.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകരയിലെ ജൂവലറിയിൽ നിന്നും വിദ്യാർത്ഥിനി പണം മോഷ്ടിച്ചത്. യൂണിഫോം ധരിച്ചെത്തിയ പെൺകുട്ടി പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിരുന്നു. അതേസമയം ദൃശ്യങ്ങളിൽ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് അടുത്തുള്ള കടകളിലെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.

സ്‌കൂളിൽ നിന്നും പല്ലുവേദനയാണെന്ന് പറഞ്ഞിറങ്ങിയ വിദ്യാർത്ഥിനി തൊട്ടടുത്തുള്ള ബ്യുട്ടി പാർലറിൽ എത്തി തലമുടി സ്ട്രൈറ്റ് ചെയ്യാൻ ആവശ്യപെട്ടു. എന്നാൽ കയ്യിലുള്ള പണം തികയില്ലെന്ന് അറിഞ്ഞപ്പോൾ ബ്യുട്ടിപാർലറിൽ നിന്നും ഇറങ്ങി അടുത്തുള്ള മൊബൈൽ കടകളിൽ കയറി ആയിരം രൂപ തന്ന് സഹായിക്കുമോ എന്നഭ്യർത്ഥിച്ചിരുന്നു. ആരും പണം നൽകാത്തതിനെ തുടർന്ന് പാദസരം വിൽക്കാനായി ജൂവലറിയിൽ കയറുകയായിരുന്നു. എന്നാൽ ജൂവലറിയിലെ ജീവനക്കാരൻ മരുന്ന് കഴിച്ചതിനെ തുടർന്ന് മയങ്ങുകയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടി മോഷണം നടത്തിയത്.

-Advertisements-