Thursday, April 25, 2024
-Advertisements-
KERALA NEWSതലസ്ഥാനത്ത് പൊടുന്നനെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

തലസ്ഥാനത്ത് പൊടുന്നനെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

chanakya news
-Advertisements-

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്ടെന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഞായറാഴ്ച രാത്രി കടകൾ അടച്ചതിനുശേഷം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കിയെന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങാനാവാത്ത സ്ഥിതിയായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. മൂക്കിനു താഴെയുള്ള കാര്യങ്ങൾപോലും ഭദ്രമാണെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയപരമായ വേർതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സമയമല്ലെന്നും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിക്കുവാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വൈറസ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാരും ആരോഗ്യ വിദഗ്ധരും മുന്നോട്ടു വച്ചിട്ടുള്ള പ്രതിരോധ മാർഗ്ഗരേഖകൾ ജനങ്ങൾ പാലിക്കണമെന്നും രമേശ് ചെന്നിത്തല ജനങ്ങളോട് അഭ്യർത്ഥിച്ചു.

-Advertisements-