Wednesday, April 24, 2024
-Advertisements-
KERALA NEWSതളർന്നു കിടപ്പിലായതിനാൽ നടക്കാൻ കഴിയാത്ത കോവിഡ് ബാധിതനായ യുവാവിനെ ദീർഘദൂരം കയ്യിലേന്തി ഹോസ്പിറ്റലിൽ കൊണ്ടു പോയത്...

തളർന്നു കിടപ്പിലായതിനാൽ നടക്കാൻ കഴിയാത്ത കോവിഡ് ബാധിതനായ യുവാവിനെ ദീർഘദൂരം കയ്യിലേന്തി ഹോസ്പിറ്റലിൽ കൊണ്ടു പോയത് നന്മയുള്ള രണ്ടു കോവിഡ് ബാധിതർ

chanakya news
-Advertisements-

പാലക്കാട്‌: കോവിഡ് വൈറസ് ബാധിച്ചാൽ പൊതുവേ ഒട്ടുമിക്ക ആളുകളും അവരെ തിരിഞ്ഞു നോക്കാതെ വൈരാഗ്യത്തോടെ കാണുന്ന സമീപനങ്ങൾ നമ്മൾ അടുത്തിടെയായി സമൂഹമാധ്യമങ്ങളും മറ്റു വാർത്തകളിലുമെല്ലാമായി കാണുന്നത്. എന്നാൽ ഇത്തരക്കാർക്കെല്ലാം മറുപടി നൽകിക്കൊണ്ട് വ്യത്യസ്തമായ രീതിയിൽ ഒരു കോവിഡ് രോഗിയെ സഹായിക്കുന്ന മറ്റു രണ്ടു കോവിഡ് രോഗികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

എഴുന്നേറ്റ് നടക്കാൻ കഴിയാത്ത കോവിഡ് ബാധിതനായ യുവാവിനെ ഹോസ്പിറ്റലിലേക്ക് ദീർഘദൂരം എടുത്തു കൊണ്ടുപോയത് ബാധിതരായ മറ്റു രണ്ടുപേരാണ്. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ ഒരു കുടുംബത്തിലെ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഈ കുടുംബത്തിലെ അരയ്ക്കുതാഴെ തളർന്ന യുവാവിന് പരിശോധനയ്ക്കായി പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആരോഗ്യപ്രവർത്തകർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവായി സ്വീകരിക്കുകയായിരുന്നു.

അരയ്ക്കുതാഴെ തളർന്ന ഇദ്ദേഹത്തെ എങ്ങനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുമെന്നുള്ള കാര്യത്തിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ അദ്ദേഹത്തെ എടുത്തുകൊണ്ട് പോകാൻ തയ്യാറായി രോഗം സ്ഥിരീകരിച്ചിട്ടുള്ള മറ്റു രണ്ടു ചെറുപ്പക്കാർ മുന്നോട്ടുവന്നത്. ഫുൾ പിപിഇ കിറ്റ് ധരിച്ചുകൊണ്ടുള്ള ആരോഗ്യപ്രവർത്തകർ എത്തിയെങ്കിലും ശരീരത്തിൽ താങ്ങിയെടുത്തു കൊണ്ടുപോകുന്നതിനു സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് കോവിഡ് ബാധിതരായ രണ്ട് ചെറുപ്പക്കാർ അദ്ദേഹത്തെ കയ്യിൽ താങ്ങി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

-Advertisements-