Friday, March 29, 2024
-Advertisements-
ENTERTAINMENTതാൻ എന്ത് ചെയ്യുമെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല ; വിമർശകർക്ക് മറുപടിയുമായി അനശ്വര

താൻ എന്ത് ചെയ്യുമെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല ; വിമർശകർക്ക് മറുപടിയുമായി അനശ്വര

chanakya news
-Advertisements-

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സിനിമ താരം അനശ്വര രാജൻ പങ്കുവെച്ച ചിത്രത്തിന് വിമർശനത്തിന്റെ പെരുമഴ. ഇപ്പോൾ തന്റെ വസ്ത്രത്തെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനശ്വര. പതിനെട്ടാം പിറന്നാൾ ആഘോഷിച്ച താരം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി ആളുകൾ വിമർശനവുമായി എത്തിയിരുന്നു.
anaswara
എന്നാൽ അത്തരക്കാർക്ക് മറുപടിയായി അതേ വസ്ത്രമണിച്ചു മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. താൻ എന്ത് ചെയ്യുമെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ എന്തിന് ആസ്വസ്ഥരാകുന്നു എന്നും അനശ്വര ചോദിക്കുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ അനശ്വര അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ വൻ വിജയമായി മാറിയിരുന്നു.

-Advertisements-