Friday, March 29, 2024
-Advertisements-
ENTERTAINMENTതാൻ മോഡേൺ ആയിരുന്നില്ല ഷാൾ മൂടി പുതച്ചാണ് പുറത്തിറങ്ങിയിരുന്നത് ഉപരി പഠനത്തിന് പോയതോടെ ജീവിതം...

താൻ മോഡേൺ ആയിരുന്നില്ല ഷാൾ മൂടി പുതച്ചാണ് പുറത്തിറങ്ങിയിരുന്നത് ഉപരി പഠനത്തിന് പോയതോടെ ജീവിതം തന്നെ മാറി ; തുറന്ന് പറഞ്ഞ് മഞ്ജരി

chanakya news
-Advertisements-

മലയാള സിനിമക്ക് ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ്‌ മഞ്ജരി. താമരകുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് താരം സിനിമ രംഗത്ത് അരങ്ങേറുന്നത്. പാട്ടുകൾ പാടി തുടങ്ങുന്ന സമയത്ത് തന്നെ ഇളയരാജ, വിദ്യാസാഗർ തുടങ്ങിയവരുടെ സംഗീതത്തിൽ പാടുക എന്നത് വലിയ കാര്യമാണ് അത്തരത്തിൽ ഭാഗ്യം ലഭിച്ച ഭാഗ്യ ഗായികയാണ് മഞ്ജരി.

ഇപ്പോൾ തന്റെ ജീവിത രീതിയെ പറ്റി മനസ്സ് തുറക്കുകയാണ് താരം. തന്റെ ചെറുപ്പകാലത്ത് ഒട്ടും മോഡേണല്ലായിരുന്നു താനെന്നും ഷാൾ കൊണ്ട് മൂടി പുതച്ചാണ് താൻ നടന്നിരുന്നതെന്നും താരം പറയുന്നു. പിന്നീട് മുംബൈയിലെ ഉപരി പഠനമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയതെന്നും അങ്ങനെ ചിന്താഗതിയിലും ഡ്രസിങ് രീതിയിലും മാറ്റം സംഭവിച്ചെന്നും താരം പറയുന്നു.

അവിടെയുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും പിന്നീട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാറ്റങ്ങളെ ഇഷ്ടപെട്ട് പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് അന്നും ഇന്നും മാതാപിതാക്കളാണെന്നും അമ്മ വെളിയിൽ പോകാത്ത ആളായത് കൊണ്ട് സ്റ്റൈലുകളെ കുറിച്ചൊന്നും തനിക്ക് പറഞ്ഞു തന്നിട്ടില്ലന്നും അച്ഛന്റെ ഒപ്പം സലൂണിൽ പോയി ടോം ബോയ് സ്റ്റൈലിൽ മുടി വെട്ടിയുമാണ് നടന്നതെന്നും താരം പറയുന്നു. തനിക്ക് പൂവാലന്മാരെയും സീനിയർസിനേയും പേടിയായിരുന്നു കോളേജിൽ സൽവാർ നിര്ബന്ധമായിരുന്നുവെന്നും താരം പറയുന്നു.

-Advertisements-