Wednesday, April 24, 2024
-Advertisements-
KERALA NEWSതിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു: ആശങ്കയോടെ ജില്ലാ ഭരണകൂടം

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു: ആശങ്കയോടെ ജില്ലാ ഭരണകൂടം

chanakya news
-Advertisements-

തിരുവനന്തപുരം: കോവിഡ് വൈറസ് പശ്ചാത്തലത്തിൽ ആശങ്കയോടെ തിരുവനന്തപുരം നഗരം. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുകയാണ്. ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിനും കനത്ത ആശങ്കയുണ്ട്. ജില്ലയിൽ സ്ഥിതീകരിച്ച കോവിഡ് കേസുകളിൽ ഭൂരിഭാഗവും സമ്പർക്കത്തിൽ കൂടിയുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കൂടിയത് ഏറെ ആശങ്കപടർത്തുന്നതിനു ഇടയാക്കി. കൂടാതെ ഗ്രാമപ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്.

ജില്ലയിലെ മലയോര മേഖലയായ ആര്യനാട് അഞ്ചു ആരോഗ്യ പ്രകർത്തകർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇത് കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശമേഖലയിലും കോവിഡ് വ്യാപനം കൂടി വരികയാണ്. ഇന്നലെ പൂന്തുറയിൽ 28 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇക്കൂട്ടത്തിൽ ഒരു വയസ് മുതൽ 14 വയസ് വരെ പ്രായത്തിനു ഇടയ്ക്കുള്ള 10 കുട്ടികളുമുണ്ട്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ക്രമാതീതമായി കൂടുന്നതിനാൽ ആരോഗ്യ വകുപ്പും ഭരണനേതൃത്വവും കടുത്ത ജാഗ്രത നിർദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്

-Advertisements-