Thursday, April 25, 2024
-Advertisements-
ENTERTAINMENTതുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ് എന്ന ഗാനം വ്യെത്യസ്തമായ രീതിയിൽ ആലപിച്ചു അട്ടപ്പാടിയിൽ നിന്നുള്ള അച്ഛനും...

തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ് എന്ന ഗാനം വ്യെത്യസ്തമായ രീതിയിൽ ആലപിച്ചു അട്ടപ്പാടിയിൽ നിന്നുള്ള അച്ഛനും മകളും

chanakya news
-Advertisements-

സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ മനം കവർന്നെടുത്ത ഗാനമാണ് തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ് എന്നു തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനം. രണ്ട് വർഷങ്ങൾക്ക് മുൻപ് ശിവകുമാർ അമൃതകല നിർമ്മിച്ച ആൽബത്തിലെ ഈ ഗാനം സ്റ്റാർ സിങ്ങർ ഫെയിമായ ജയകൃഷ്ണൻ പാടിയിരുന്നു. തുടർന്ന് ഈ ഗാനം സമൂഹമാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ വൻ വിജയമായി തീരുകയും ചെയ്തു.

നാടൻ പാട്ടു പാടിയും ടിക് ടോക്കിൽ അഭിനയം കാഴ്ച്ചവെച്ചും സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടിയ സന്തോഷ്‌ അട്ടപ്പാടിയും മകളും ചേർന്നു ഇപ്പോൾ കണ്ണന്നൊരു മാലയ്ക്കായ് എന്നുള്ള ഗാനം ആലപിച്ചിരിക്കുകയാണ്. തന്റെ പിതാവിന്റെ ഭക്തി സാന്ദ്രമായ ഗാനത്തോടൊപ്പം മകളുടെ ഭാവാഭിനയം കൂടിയായപ്പോൾ ഗാനം ഗംഭീരമായിരിക്കുകയാണ്. നിരവധി ആളുകളാണ് അച്ഛന്റെയും മോളുടെയും ഈ ഗാനാലാപനത്തിനു പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

-Advertisements-