Wednesday, April 24, 2024
-Advertisements-
KERALA NEWSതെറി വിളിച്ചവരോട് സഹതാപമാണ് തോന്നിയത് ; സൈബർ അറ്റാക്ക് നടത്തുന്നവർക്ക് ചുട്ട മറുപടിയുമായു അഹാന കൃഷ്ണ

തെറി വിളിച്ചവരോട് സഹതാപമാണ് തോന്നിയത് ; സൈബർ അറ്റാക്ക് നടത്തുന്നവർക്ക് ചുട്ട മറുപടിയുമായു അഹാന കൃഷ്ണ

chanakya news
-Advertisements-

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. വളരെ ചുരുക്കം സിനിമകൾ കൊണ്ടാണ് താരം തന്റേതായ സ്ഥാനം അഭിനയ ജീവിതത്തിൽ കണ്ടെത്തിയിരിക്കുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന സോഷ്യൽ മീഡിയയിൽ സജീവാമാണ്. സൈബർ അറ്റാക്ക് നടത്തിയവർക്ക് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന.

സ്വർണക്കടത്ത് കേസിനെ തിരുവനതപുരപുരത്തെ ട്രിപ്പിൾ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അഹാന പങ്കുവെച്ച പോസ്റ്റാണ് വിമർശനകൾക്ക് ഇടയായത്.ഇപ്പോൾ അതിന് എതിരെയാണ് താരം വീഡിയോ ചെയ്തിരികുനത്. ഐ ലവ് ലെറ്റർ ടു എന്ന വീഡിയോ, പേരും മുഖവും ഇല്ലാത്ത സൈബർ ബുള്ളിങ് നടത്തുന്നവർക്ക് സമർപ്പിക്കുന്നു പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

സൈബർ അറ്റാക്ക് നടത്തിയവർക്കുള്ള മറുപടിയല്ല ഇ വീഡിയോ, താൻ ഒരു ഇരയല്ല പക്ഷേ മോശം വാക്കുകൾ ഉപയോഗിച്ചവർ ഇത് ഓർത്ത് ലജ്ജിക്കണമെന്നും താരം പറയുന്നു. സൈബർ അറ്റാക്ക് എന്ന മഹാമാരിയെ തടുക്കാൻ മാസ്‌കോ സാനിറ്റൈസറോ നമ്മൾ ഉപയോഗിക്കുന്നില്ലന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ പലതുണ്ട് മറ്റുള്ള ആളുകളുടെ പേജിൽ മോശം കമന്റ്‌ എഴുതുന്നവരാണ് ഫ്ലെലെയ്മിങ് എന്ന് വിളിക്കുന്നതെന്നും താരം പറയുന്നു.

തനിക് ഇത്തരത്തിൽ തെറി വിളികൾ ഉണ്ടായപ്പോൾ തങ്ങൾ വീട്ടിൽ ഇരുന്ന് കരഞ്ഞില്ലന്നും അതൊക്കെ ഓർത്ത് എഴുതിയവരെ പറ്റി സഹതാപമാണ് തോന്നിയതെന്നും താരം പറയുന്നു. ഇത്തരം കമന്റ്‌ ഇടുന്നവരെ കോമാളികളെ പോലെ കാണണമെന്നും, ഇവർ പറയുന്ന പിച്ചും പേയ്യും നമ്മുടെ വിഷയമാണ് എന്ന് ഓർത്ത് വിഷമിച്ചാൽ മോശം അവസ്ഥയാകുമെന്നും അഹാന പറയുന്നു.

മൊബൈൽഫോണും ആവിശ്യത്തിലധികം സമയവും ഒരാളെ മോശമായി പറയുമ്പോൾ സന്തോഷം തോന്നുന്നു എങ്കിൽ നിങ്ങളും ഒരു സൈബർ അറ്റാക്കറാണെന്നും ഇത്തരം കമന്റ്‌ ഇടുന്നവർ അവരുടെ വീട്ടുകാരെയാണ് പരിഹസിക്കുന്നത് എന്നാണ് അഹാന പറയുന്നത്. നിങ്ങൾ മോശം കമന്റിന് എത്ര ലൈക്‌ കിട്ടുന്നുണ്ടോ അത്രയും സൈബർ അറ്റാക്കേഴ്സുണ്ടെന്നും ഇ വീഡിയോ കാണുമ്പോൾ ഒന്നും മനസിലാകാതെ ചിലർ ഇപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം എന്നാണ് ചിലർ കരുതുന്നെകിൽ അതേടാ തനിക് മലയാളം പറയാൻ നന്നായി അറിയാമെന്നും താരം പറയുന്നു

-Advertisements-