Friday, March 29, 2024
-Advertisements-
KERALA NEWSതോമസ് ഐസക്ക് വിജിലൻസിനെ ഭീഷണിപ്പെടുത്തി കെ.എസ്.എഫ്.ഇ കേസ് അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

തോമസ് ഐസക്ക് വിജിലൻസിനെ ഭീഷണിപ്പെടുത്തി കെ.എസ്.എഫ്.ഇ കേസ് അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

chanakya news
-Advertisements-

ആലപ്പുഴ: വിജിലൻസിനെ ഭീഷണിപ്പെടുത്തി കെ.എസ്.എഫ്.ഇ ചിട്ടി കേസ് അട്ടിമറിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച ട്രഷറി തട്ടിപ്പും തോമസ് ഐസക്ക് അട്ടിമറിച്ചെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തന്റെ എല്ലാ പദ്ധതിയിലും തോമസ് ഐസക് തട്ടിപ്പ് നടത്തുകയാണ് പ്രവാസ ചിട്ടിയിലും തട്ടിപ്പ് നടന്നെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

കിഫ്‌ബി അഴിമതിയും മസാല ബോണ്ട് അഴിമതിയും പുറത്ത് വരുമോ എന്ന ഭയമാണ് ഐസക്കിൻ്റെ വെപ്രാളത്തിന് കാരണം. അഴിമതികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം മത്സരിക്കുകയാണ്. രണ്ട് പേരും അഴിമതിക്കാരും കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുമാണ്. ഒരാൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുമ്പോൾ മറ്റേയാൾ വിജിലൻസിന്റെ അന്വേഷണമാണ് അട്ടിമറിക്കുന്നത്. അഴിമതിക്കാരനായ ഐസക്കിന്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

-Advertisements-