Saturday, April 20, 2024
-Advertisements-
ENTERTAINMENTദിലീപ് വീണ്ടും അറസ്റ്റിലാകുമോ? ആവശ്യത്തിലേറെ തെളിവുകൾ ലഭിച്ചെന്ന് സൂചന

ദിലീപ് വീണ്ടും അറസ്റ്റിലാകുമോ? ആവശ്യത്തിലേറെ തെളിവുകൾ ലഭിച്ചെന്ന് സൂചന

chanakya news
-Advertisements-

മലയാളത്തിലെ പ്രമുഖ നടിയ്ക്കെതിരെ കൊട്ടേഷൻ നൽകി ബലാ-ത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിപ്പിച്ചുവെന്ന കേസ് നിർണായക വഴിതിരുവിലെന്ന് സൂചന. പുറത്ത് വരുന്ന റിപോർട്ടുകളനുസരിച്ചു വീണ്ടും ദിലീപ് ജയിലിലാകാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടികാണിക്കുന്നു.

ദിലീപാണ് കൊട്ടേഷൻ നൽകിയതെന്ന ആവശ്യത്തിലേറെ തെളിവുകൾ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ടെന്നും ചിലർ റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ ഇനിയും 200 ൽ അധികം സാക്ഷികൾ ഈ കേസിലുണ്ടെന്നും ഇവരെ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറണെന്നുമാണ് വിവരം. ഏറെനാളായുള്ള വ്യക്തി വിരോധമാണ് ദിലീപിനെ കൊണ്ട് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യിപ്പിച്ചതെന്നാണ് സാക്ഷികൾ നൽകിയ മൊഴിയെന്നും സൂചന.

അടുത്ത വർഷം ജനുവരിയോട് കൂടി സുപ്രിം കോടതി അന്തിമവിധി പ്രഖ്യാപിക്കാനാണ് സാധ്യത. വിധി വരുന്നതോടെ മലയാള സിനിമ ലോകത്ത് തന്നെ പുതിയ ഒരു മാറ്റമുണ്ടാകുമെന്നും സിനിമ നിരീക്ഷകർ വിലയിരുത്തുന്നു. പൾസർ സുനി ഉൾപ്പടെ 7 പേരെ ഉൾപ്പെടുത്തി ആദ്യം കുറ്റപത്രം തയാറാക്കിയ പോലീസ് പിന്നീട് കൃത്യത്തിന് പിന്നിലുള്ള ഗൂഢാലോചനയെ ലക്ഷ്യം വെച്ച് അന്വേഷണം ഊeജിതമാകുവായിരുന്നു.

-Advertisements-