Saturday, April 20, 2024
-Advertisements-
NATIONAL NEWSധീരസൈനികരുടെ ര-ക്തത്താൽ കശ്മീരിന്റെ മണ്ണ് കുതിർന്നപ്പോൾ ഇനി സർജിക്കൽ സ്ട്രൈക്കാണ് ഇതിനു മറുപടിയെന്ന് ശിവസേന

ധീരസൈനികരുടെ ര-ക്തത്താൽ കശ്മീരിന്റെ മണ്ണ് കുതിർന്നപ്പോൾ ഇനി സർജിക്കൽ സ്ട്രൈക്കാണ് ഇതിനു മറുപടിയെന്ന് ശിവസേന

chanakya news
-Advertisements-

പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ നടത്തുന്ന ഭീക-രാക്ര-മണത്തിനെതിരെ തുറന്നടിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ ഞായറാഴ്ച ജമ്മു കാശ്മീരിൽ ഭീക-രരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരും രണ്ട് തീവ്രവാദികളും കൊ-ല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. കശ്മീരിന്റെ മണ്ണ് ധീര സൈനികരുടെ ര-ക്തത്താൽ കുതിർന്നെന്നും ഇന്ന് ഒന്നും ആലോചിക്കാതെ തന്നെ തിരിച്ചടി നൽകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുൽവാമയിലും യുഉറിയിലും ചെയ്ത പോലുള്ള സർജിക്കൽ സ്ട്രിക്കാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേണലടക്കമുള്ള അഞ്ചു സൈനികരെ കൊ-ലപ്പെടുത്തിയ സംഭവം പൊറുക്കാനാവില്ലെന്നും, രാജ്യം കൊറോണ മഹാമാരിയ്ക്കെതിരെ പൊരുതുമ്പോൾ മറഞ്ഞിരുന്നു ഭീക-രാക്രമണം അഴിച്ചു വിടുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

-Advertisements-