Friday, March 29, 2024
-Advertisements-
KERALA NEWSനടിയായ ഭാര്യ ലൈം​ഗിക ബന്ധത്തിന് സമ്മതിക്കുന്നില്ലെന്ന പരാതിയുമായി എംപി ഭർത്താവ് പെണ്ണുപിടിയനെന്നു ഭാര്യ ; വിവാഹമോചനം...

നടിയായ ഭാര്യ ലൈം​ഗിക ബന്ധത്തിന് സമ്മതിക്കുന്നില്ലെന്ന പരാതിയുമായി എംപി ഭർത്താവ് പെണ്ണുപിടിയനെന്നു ഭാര്യ ; വിവാഹമോചനം വേണമെന്ന് ആവിശ്യം

chanakya news
-Advertisements-

ഡൽഹി: ഒറീസ്സ നടനും ബിജെഡി എംപിയുമായ അനുഭവ് മൊഹന്തിയുടെ നടിയായ ഭാര്യ വർഷ പ്രിയദർശനിക്കൊപ്പമുള്ള ദാമ്പത്തിക ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. തനിക്കു സ്വാഭാവികമായ രീതിയിലുള്ള ദാമ്പത്തിക ജീവിതം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 47 പേജുള്ള ഹർജിയാണ് ഡൽഹി കോടതിയിൽ മൊഹന്തി സമർപ്പിച്ചിരിക്കുന്നത്. വളരെ ഏറെ സ്നേഹിചായിരുന്നു താൻ വിവാഹം കഴിച്ചിരുന്നതെന്നും ഭാര്യയെ ഏറെ ബഹുമാനിച്ചിരുന്നുവെന്നും എന്നാൽ തന്റെ ജീവിതം പ്രതീക്ഷിച്ച രീതിയിൽ അല്ലെന്നും മൊഹന്തി പറയുന്നു. പല കാര്യങ്ങളും മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യുന്നതിനും പരമാവധി ശ്രമം നടത്തി.

എന്നാൽ താൻ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ സൗഹൃദത്തോടെ തന്നെ വേർപിരിയാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇതെന്നാണ് കരുതുന്നത്. ഇരുവരുടെയും സാമൂഹികമായുള്ള പ്രതിച്ഛായയും അന്തസ്സും നിലനിർത്തിക്കൊണ്ടാണ് വേർപിരിയാൻ ഉദ്ദേശിക്കുന്നത്. എന്നാൽ അനുഭവിനു സിനിമാ മേഖലയിലുള്ള പല താരങ്ങളും അടുപ്പമുണ്ടെന്നും പല സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് ഭാര്യ വർഷയുടെ ആരോപണം. മാതാവാകുന്നതിനുവേണ്ടിയുള്ള തന്റെ ആഗ്രഹത്തെ അനുഭവ് നിഷേധിക്കുകയാണെന്നും വർഷം നൽകിയ പരാതിയിൽ പറയുന്നു. അനുഭവിനെതിരെ ഗാർഹിക പീഡനത്തിനും വർഷ പരാതി നൽകിയിരിക്കുകയാണ്.

തുടർന്ന് ഹർജി കട്ടക്കിലെ കോടതിയിൽ പരിഗണനയിലുണ്ട്. സ്വർഗത്തിൽ നടക്കുന്നു എന്ന് എല്ലാവരും കരുതിയിരുന്ന വിവാഹം യഥാർത്ഥത്തിൽ നരകമായി മാറിയെന്ന് ഓഗസ്റ്റ് ഏഴിന് കട്ടക്കിലെ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വർഷ സമർപ്പിച്ച ഹർജിയിൽ പറയുന്നു. വർഷയുടെ 8 പേജുകളുള്ള പരാതിയിൽ വർഷങ്ങളോളം താൻ നേരിട്ട ശാരീരികവും മാനസികവുമായുള്ള പീഡനങ്ങളും മദ്യപാന അതിക്രമങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭവിന്റെ സുഹൃത്തുക്കളെ പലപ്പോഴും തന്റെ ബെഡ്റൂമിലേക്ക് കൊണ്ടുവരുമെന്നും അതിനെ എതിർക്കുമ്പോൾ പലപ്പോഴും അക്രമത്തിനും അധിക്ഷേപത്തിന് തുനിയുന്നതായും വർഷ പറയുന്നു. തന്നെ വീട്ടിൽ നിന്നും പുറത്താക്കുമെന്നും കുടുംബത്തിന്റെ പ്രശസ്തി സംരക്ഷിക്കുന്നതിനായി താൻ വർഷങ്ങളോളം പീഡനത്തിന് ഇരയായിട്ടുണ്ടെന്നും വർഷയുടെ പരാതിയിൽ പറയുന്നു. ഇരുവരും തമ്മിൽ 2014 ഫെബ്രുവരിയിൽ ആണ് വിവാഹിതരായത്.

-Advertisements-