Wednesday, April 24, 2024
-Advertisements-
KERALA NEWSനന്മയുള്ള ലോകമേ കൺ തുറന്ന് കാണുക ; രണ്ട് മാസമായി അടഞ്ഞ് കിടന്ന സ്ഥാപനത്തിന്റെ കറണ്ട്...

നന്മയുള്ള ലോകമേ കൺ തുറന്ന് കാണുക ; രണ്ട് മാസമായി അടഞ്ഞ് കിടന്ന സ്ഥാപനത്തിന്റെ കറണ്ട് ബില്ല് 12500 രൂപ

chanakya news
-Advertisements-

ലോക്ക് ഡൗണിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകി കെഎസ്ഇബി. ലോക്ക് ഡൗൺ കാരണം വീട്ടിലിരിക്കുന്ന ജനങ്ങളെ പിഴിയുന്ന തരത്തിലുള്ള ബില്ലാണ് ദിനം പ്രതി ആളുകൾക്ക് കിട്ടികൊണ്ടിരിക്കുന്നത്. 25000 വരെയുള്ള കറണ്ട് ബില്ലാണ് ചില വീട്ടുടമസ്ഥർക്ക് കെഎസ്ഇബി നൽകിയിരിക്കുന്നത് അത്തരത്തിലുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് മാസമായി അടഞ്ഞ് കിടന്ന സ്ഥാപനത്തിന് 12500 രൂപ ബില്ല് നൽകിയിരിക്കുന്നത്.

എറണാകുളം സ്വദേശിയായ യുവതിയുടെ അടഞ്ഞ് കിടന്ന സ്ഥാപനത്തിനാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നിരിക്കുന്നത്. യുവതി കെഎസ്ഇബി ഓഫീസിൽ പോയി കാര്യം തിരക്കിയപ്പോൾ നാലുമാസം റീഡിങ് എടുക്കാൻ വരൻ പറ്റാത്തത് കൊണ്ട് ആവറേജ് ബിൽ ഇട്ടിരിക്കുകയാണെന്നാണ് മറുപടി ലഭിച്ചത്. യുവതി തന്നെയാണ് ഫേസ്‌ബുക്കിലൂടെ തനറെ അവസ്ഥ വിവരിച്ചത്. അടഞ്ഞ് കിടന്ന സ്ഥാപനത്തിലെ കറണ്ട് ബിൽ എങ്ങനെ അടയ്ക്കുമെന്നാണ് യുവതി ചോദിക്കുന്നത്.

-Advertisements-