Saturday, April 20, 2024
-Advertisements-
ENTERTAINMENTനമുക്ക് ഇഷ്ടമില്ലാത്ത ബന്ധത്തോട് നോ പറയുക ; പ്രണയത്തെ കുറിച്ച് ബിഗ് ബോസ് താരം ഋതു...

നമുക്ക് ഇഷ്ടമില്ലാത്ത ബന്ധത്തോട് നോ പറയുക ; പ്രണയത്തെ കുറിച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര

chanakya news
-Advertisements-

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് സീസൺ മുന്നിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഋതുമന്ത്ര. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ മൂന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഋതുമന്ത്ര ഷോയുടെ അവസാനം വരെ പുറത്താകാതെ നിന്നു. കൊറോണ രൂക്ഷമായ സാഹചര്യത്തിൽ ഷോ താൽകാലികമായി നിർത്തിവെയ്ക്കുകയും പിന്നീട് പുനരാരംഭക്കുകയും ചെയ്തിരുന്നു. അഡോണി, രമ്യ പണിക്കർ, നോബി, റംസാൻ,മണിക്കുട്ടൻ, സൂര്യ, ഭാഗ്യ ലക്ഷ്മി, ഫിറോസ് ഗാൻ, കിടിലൻ ഫിറോസ്, സന്ധ്യ, ഋതു മന്ത്ര,ടിംബൽ ബാൽ തുടങ്ങിയവരായിരുന്നു ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥികൾ.

നൂറുദിവസം പിന്നിട്ട ഈ പരിപാടിയിൽ മണികുട്ടനായിരുന്നു ബിഗ് ബോസ് കിരീടം ചൂടിയത്. അതേസമയം പരിപാടിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു താരമായിരുന്ന ഋതു മന്ത്ര.അഭിനയത്തിലും മോഡലിംഗിലും അതിലുപരി ഗായകി എന്ന നിലയിലും കഴിവുതെളിയിച്ച താരം കിങ് ലയർ, കുംബരീസ്, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് രണ്ടാം സീസണിൽ പങ്കെടുത്ത താരം ആര്യ അവതരികയായി എത്തിയ വാൽക്കണ്ണാടി എന്ന പരിപാടിയിൽ ബിഗ് ബോസ് മൂന്നാം സീസണിൽ ഉള്ളവരെല്ലാം പങ്കെടുത്തിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ഓരോ വിഷയത്തെ കുറിച്ച് സംസാരിക്കാണം എന്നതായിരുന്നു ടാസ്ക്. ബ്രെക് അപ്പ് ആയിരിന്നു ഋതുമന്ത്രയ്ക്ക് ലഭിച്ച ടാസ്ക്. ബ്രെക് അപ്പ് നെ കുറിച്ച് താരം പറഞ്ഞ വാക്കുകളായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ആദ്യം സെൽഫ് ലൗ ആണ് വേണ്ടതെന്നും നമുക്ക്ഇഷ്ടമില്ലാത്തോരാളുമായി പറ്റില്ലെന്നു തോന്നിയാൽ ബ്രെക് ആപ്പ് ആവുന്നത് തന്നെയാണ് നല്ലതെന്നു താരം പറയുന്നു. അപ്പൊൾ നമുക്ക് നമ്മളെ കുറിച്ച് മനസിലാക്കാൻ സാധിക്കുമെന്നും താരം പറയുന്നു. ഋതു മന്ത്രയുടെ പ്രണയത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വരികയും ഋതു അത് നിഷേധിക്കുകയും ചെയ്തിരുന്നു.

തകർന്നുപോയ താരത്തിന്റെ പ്രണയത്തെ കുറിച്ചുതന്നെയാണോ പറയുന്നത് എന്നാണ് പ്രേക്ഷകരുടെ സംശയം. ബിഗ് ബോസിൽ എത്തിയതോടെയാണ് താരത്തിന്റെ പ്രണയത്തെക്കുറിച്ചു പ്രേക്ഷകർ അറിയുന്നത്.നടനും മികച്ച മോഡലുമായ ജിയ ഇറാനിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇക്കാര്യം താരം തന്നെ പിന്നീട് നിഷേദിക്കുകയും ചെയ്തിരുന്നു.

English Summary : bigg boss fame rithu manthra about love

-Advertisements-