Thursday, April 25, 2024
-Advertisements-
NATIONAL NEWSനമ്മൾ ചൈനയെ സാമ്പത്തികമായി നേരിടുമ്പോൾ സൈന്യം മറുവശത്തു കൂടി ഉചിതമായ മറുപടി നൽകുമെന്ന് ശിവരാജ് സിംഗ്...

നമ്മൾ ചൈനയെ സാമ്പത്തികമായി നേരിടുമ്പോൾ സൈന്യം മറുവശത്തു കൂടി ഉചിതമായ മറുപടി നൽകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

chanakya news
-Advertisements-

ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ചൈനീസ് നിർമ്മിത വസ്തുക്കൾ ബഹിഷ്കരിക്കാൻ മധ്യപ്രദേശിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മൾ ചൈനയെ സാമ്പത്തികമായി നേരിടണം, സൈന്യം മറുവശത്തു അവരെ ഉചിതമായ മറുപടി നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ഓളം ജവാന്മാർ വീരമൃത്യു വരിക്കുകയുണ്ടായി. കൂടാതെ ചൈനയുടെ 43 സൈനികർ കൊല്ലപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

-Advertisements-