Friday, April 19, 2024
-Advertisements-
ENTERTAINMENTനല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കുമായിരുന്നു; രജിത് കുമാര്‍ രണ്ടാമതും വിവാഹിതനാവുന്നു?

നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കുമായിരുന്നു; രജിത് കുമാര്‍ രണ്ടാമതും വിവാഹിതനാവുന്നു?

chanakya news
-Advertisements-

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് പരിചിതനായ താരമാണ് രജിത് കുമാർ. വീട്ടിൽ നിന്നും ഇടയ്ക്ക് പുറത്തായെങ്കിലും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് രജിത് കുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ബിഗ്‌ബോസ് ജീവിതത്തെ കുറിച്ചും രജിത് കുമാർ മനസ്സ് തുറന്നത്.

താൻ വിവാഹം കഴിക്കുന്നത് ഒരു നല്ല പെണ്ണിനെയാണെങ്കിൽ എല്ലാ കാര്യങ്ങളും നോക്കി നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും എന്നാൽ തന്റെ മനസ്സിൽ താൻ വിവാഹം കഴിക്കുന്ന പെണ്ണിന് തന്റെ കൂടെ വരാനും ആഗ്രഹമുണ്ടാകും അങ്ങനെയുള്ളപ്പോൾ വീട് നോക്കാൻ ആരും കാണില്ലന്നും അതിനാൽ വിവാഹം കഴിച്ച് ഒരാളെ കൂടി ബുദ്ധിമുട്ടിക്കുന്നതിലും നല്ലത് തന്റെ വഴിക്ക് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും രജിത് കുമാർ പറയുന്നു.

ബിഗ്‌ബോസിനെ കുറിച്ചുള്ള കാര്യങ്ങൾ ഒരു വാക്കിൽ പറഞ്ഞു തീർക്കാൻ കഴിയില്ലെന്നും രണ്ട് എപ്പിസോഡ് പോലും ഇല്ലാതെ ബിഗ്‌ബോസിന്റെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ പറയാൻ സാധിക്കില്ലെന്നും രജിത് കുമാർ പറയുന്നു. ബിഗ്‌ബോസ് വീട്ടിൽ എത്തി പത്താം ദിവസം മുതലാണ് കാര്യങ്ങൾ മനസിലാക്കി തുടങ്ങിയതെന്നും വീടിന്റെ അകത്ത് മറ്റ് മത്സരാർഥികൾ 24 മണിക്കൂറിൽ ഒരു മണിക്കൂർ മാത്രമാണ് സ്നേഹം കാണിക്കുന്നതെന്നും ബാക്കി സമയം താൻ ഡൈഞ്ചറസ് സോണിലാണെന്നും രജിത്കുമാർ പറയുന്നു.

-Advertisements-