Wednesday, April 24, 2024
-Advertisements-
NATIONAL NEWSനാട്ടിലേക്ക് തിരിക്കും മുൻപ് മുതലാളി തനിക്ക് പണം കൊണ്ട് തരുമെന്ന് പ്രതീക്ഷിച്ചു അതിഥി തൊഴിലാളിയായ ധർമേന്ദർ:...

നാട്ടിലേക്ക് തിരിക്കും മുൻപ് മുതലാളി തനിക്ക് പണം കൊണ്ട് തരുമെന്ന് പ്രതീക്ഷിച്ചു അതിഥി തൊഴിലാളിയായ ധർമേന്ദർ: ഒടുവിൽ കരഞ്ഞുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ: പിന്നീട് സംഭവിച്ചത്

chanakya news
-Advertisements-

കൊറോണ വൈറസ് വ്യാപിച്ചത് മൂലം നാട്ടിലെ അതിഥി തൊഴിലാളികൾക്ക് ജോലിയില്ലാത്തതിനാൽ തങ്ങളുടെ കൈയിൽ പണവും ഉണ്ടാകില്ല. ഭൂരിഭാഗം ആളുകളും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബസുകളോ ട്രെയിൻ ഗതാഗതങ്ങളോ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് പോകുന്ന കാര്യം അസാധ്യമായിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ അതിഥി തൊഴിലാളികളെ തങ്ങളുടെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പലരും നാട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ വിഷമം ഉണ്ടായിട്ടുണ്ട്. കൈയിൽ പണമില്ലെന്നുള്ളതാണ് അതിന് പ്രധാനകാരണം.

എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് തിരുവനന്തപുരത്ത് നടന്നത്. നാട്ടിലേക്ക് പുറപ്പെടുന്നതിനു മുൻപ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വിഷമത്തോടെ ഇരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിൽ ചെന്ന് കഴിഞ്ഞാൽ പട്ടിണിയിലാകുമെല്ലോ എന്നുള്ള ചിന്തയിലായിരുന്നു ധർമേന്ദർ. മൂന്ന് മാസത്തോളം ജോലി ചെയ്ത തന്റെ ശമ്പളം മുതലാളിയുടെ കൈയിലായിരുന്നു. ട്രെയിൻ വരാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. പ്രതീക്ഷകൾ എല്ലാം മങ്ങി തുടങ്ങി. എന്നാൽ അവസാന നിമിഷം ധർമേന്ദറിന്റെ സങ്കടങ്ങളെല്ലാം മാറ്റികൊണ്ട് സന്തോഷം വന്നെത്തി. തനിക്ക് ലഭിക്കുവാനുള്ള ശമ്പള കുടിശ്ശികയുമായി തന്റെ മുതലാളി റയിൽവേ സ്റ്റേഷനിൽ വന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ട്രിവാൻഡ്രം ഡെക്കറേഷൻ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു ധർമ്മേന്ദർ. ജാർഖണ്ടിലേക്കുള്ള യാത്രയ്ക്ക് തന്റെ പെരുമുണ്ടെന്നറിഞ്ഞ ധർമേന്ദർ യാത്ര തിരിക്കുകയായിരുന്നു.

കൈയിൽ പണമില്ലെന്നുള്ള വിഷമത്തിലായിരുന്നു യാത്ര തിരിച്ചത്. പണം കയ്യിലില്ലാതെ നാട്ടിലേക്ക് പോയാൽ തന്റെ കുടുംബത്തോട് എന്തു പറയുമെന്നുള്ള ആശങ്കയിലായിരുന്നു ധർമേന്ദർ. എന്നാൽ ശനിയാഴ്ച ഡെക്കറേഷൻ ഉടമ ഉണ്ണി കളിയ്ക്കാവിളയിൽ പന്തൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ ട്രെയിൻ പോകുന്നതിനു മുൻപ് ഉണ്ണിയ്ക്ക് പൈസ കൊണ്ട് കൊടുക്കാനാവുമെന്നുള്ള പ്രതീക്ഷയും ഇല്ലായിരുന്നു. ട്രെയിൻ പോകാൻ പത്തു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഉണ്ണി റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് ധർമേന്ദറിന് കൊടുക്കേണ്ട മുഴുവൻ തുകയും നൽകുകയും ചെയ്തു. ശേഷം ഉണ്ണി സന്തോഷത്തോടെ ധർമേന്ദറിനെ യാത്ര അയയ്ക്കുകയും ഉണ്ണി തിരിച്ചു മടങ്ങുകയും ചെയ്തു.

-Advertisements-