Friday, March 29, 2024
-Advertisements-
ENTERTAINMENTനാണിച്ച് മാറി നിൽക്കാൻ തന്നെ കിട്ടില്ല ചെറുപ്പം മുതലുള്ള ശീലമാണത് ; തുറന്ന് പറഞ്ഞ് ഗായത്രി...

നാണിച്ച് മാറി നിൽക്കാൻ തന്നെ കിട്ടില്ല ചെറുപ്പം മുതലുള്ള ശീലമാണത് ; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

chanakya news
-Advertisements-

കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരമാണ് ഗായത്രി സുരേഷ്. തുടർന്ന് മെക്സിക്കൻ അപാരത, വർണ്ണത്തിൽ ആശങ്ക, സഖാവ്, ഒരേ മുഖം, കലാ പ്രണയം വിപ്ലവം അടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരം യുവ പ്രേക്ഷകരുടെ പ്രിയ നടിയാണ്. തന്റെ ഭാവി സ്വപനങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഗായത്രി ഇപ്പോൾ.

തനിക് ഒരു കാര്യവും പറ്റില്ലെന്ന് പറഞ്ഞു മാറി നിൽക്കാൻ കഴിയില്ലെന്നും നാണിച്ചു മാറി നിൽക്കുന്നതിലും നല്ലതാണ് നമ്മൾ ശ്രമിക്കുന്നതെന്നും താരം പറയുന്നു. ചെറുപ്പം മുതൽ ഇ ശീലമുണ്ടെന്നും ചിലർ ഓപ്പണായി സംസാരിക്കുന്നത് ശരിയാണോ എന്ന് ചോദിക്കാറുണ്ട് എന്നാൽ മീഡിയയെയും നാട്ടുകാരെയും എന്തിന് പേടിക്കണമെന്നും താൻ തിരികെ ചോദിക്കുമെന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നു.

പെരുമാറ്റം കൃതിമമായി കൊണ്ട് നടക്കാൻ കഴിയില്ലെന്നും അതിനാൽ ചോദിക്കേണ്ട കാര്യങ്ങൾ ഓപ്പണായി ചോദിക്കുന്നതാണ് തന്റെ ശീലമെന്നും ഗായത്രി പറയുന്നു. ഇ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപെട്ടാൽ മതിയെന്നാണ് തന്റെ വിചാരം. അങ്കമാലി ഡയറിസിലെ നായകനൊപ്പം അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും കാരണം ആ നടന് സ്വന്തമായി ഒരു റൊമാന്റിക് ശൈലിയുണ്ടെന്നും അത് തനിക്ക് ഇഷ്ടമായെന്നും താരം പറയുന്നു.

ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ അതിനെ പറ്റി അധികം ചിന്തിക്കാറില്ല വരുന്നത് വരട്ടെയെന്നും എന്നാൽ അതിന് മുൻപേ തമിഴ് നടൻ ധനുഷിന് ഒപ്പവും ഫഹദ് ഫാസിലിന് ഒപ്പവും നായികയായി അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഗായത്രി സുരേഷ് പറയുന്നു.

-Advertisements-