Friday, April 19, 2024
-Advertisements-
KERALA NEWSനാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ മെത്രാനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ മെത്രാനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

chanakya news
-Advertisements-

തിരുവനന്തപുരം : നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ മെത്രാനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോവിഡ് അവലോകന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലഹരി മാഫിയയായാണ് യഥാർത്ഥ മാഫിയ. അവരെയാണ് മാഫിയയായി കാണേണ്ടത്. ലഹരി മാഫിയകൾക്ക് മത ചിഹ്നങ്ങൾ നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ കേസെടുക്കാൻ ആലോചിക്കുന്നില്ലെന്നും. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിന്റെ മതനിരപേക്ഷത നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ന്യുനപക്ഷ സമുദായക്കാരെന്നും. അതിൽ നിന്നും വ്യത്യസ്തമായൊരു നിലപാട് ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

-Advertisements-