Friday, March 29, 2024
-Advertisements-
KERALA NEWSനിയമസഭാ സമ്മേളനത്തിനിടയിൽ സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയിട്ടില്ല: തെളിവുകൾ പുറത്തുവിട്ട് സ്പീക്കർ

നിയമസഭാ സമ്മേളനത്തിനിടയിൽ സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയിട്ടില്ല: തെളിവുകൾ പുറത്തുവിട്ട് സ്പീക്കർ

chanakya news
-Advertisements-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയത് സഭാ സമ്മേളനത്തിനിടയിലല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സമ്മേളനത്തിനു ശേഷമാണ് കട ഉദ്ഘാടനത്തിന് പോയതെന്നും സഭ പിരിയുന്നതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടു കൊണ്ടാണ് അദ്ദേഹം പ്രതികരണം നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുക യായിരുന്നു പ്രത്യേക സഭാ സമ്മേളനത്തിൽ. 12: 38 ന് സമ്മേളനം അവസാനിപ്പിക്കുമ്പോഴും സ്പീക്കർ ഡയസ്സിലുണ്ടായിരുന്നെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. 2019 ഡിസംബർ 31ന് സന്ദീപ് നായരുടെ നെടുമങ്ങാട് ഉള്ള കാർബൺ ഡോക്ടർ എന്ന പേരിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സ്പീക്കർക്കൊപ്പം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്പീക്കർക്കെതിരെയും പ്രതിപക്ഷകക്ഷികളടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഉദ്ഘാടന പരിപാടിയിൽ തന്നെ ക്ഷണിച്ചത് സ്വപ്ന സുരേഷ് ആണെന്ന് സ്പീക്കർ പറയുന്നുണ്ട്. എന്നാൽ താൻ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്ന പേരിൽ മറ്റ് ആരോപണങ്ങൾ ഉയരുന്നത് വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.

-Advertisements-