Friday, March 29, 2024
-Advertisements-
KERALA NEWSനിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ സിപിഎം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ സിപിഎം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

chanakya news
-Advertisements-

പത്തനംതിട്ട: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പത്തനംതിട്ട തണ്ണിത്തോട് നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ നടപടിയുമായി പാർട്ടി നേതൃത്വം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. അശോക്, അജേഷ്, രാജേഷ്, സനൽ, ജിൻസൺ, നവീൻ എന്നിവരെയാണ് പാർയിൽ നിന്നും സസ്പെൻസ് ചെയ്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. കോയമ്പത്തൂരിൽ ബിഎസ്സി അഗ്രിക്കൾച്ചറിന് പഠിക്കുന്ന പെൺകുട്ടിയുടെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.

കേബിൾ ഓപ്പറേറ്ററായ പിതാവ് പെൺകുട്ടി വന്നശേഷം താമസം ഓഫിസിലേക്ക് മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടി നിരീക്ഷണത്തിൽ ഇരിക്കെ പിതാവ് പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന തരത്തിൽ ചിലർ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കുട്ടിക്ക് നേരെ ഭീഷണി ഉണ്ടായെന്നും സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും പറയുന്നു. രാത്രി 8 മണിയോടെ ബൈക്ക് എത്തിയവരാണ് കുട്ടിയുടെ വീടിനു നേരെയും പെണ്കുട്ടിയ്ക്കും പിതാവിനും നേരെയും ആക്രമണം നടത്തിയത്. വീടിന്റെ കതക് പൊളിച്ചു അകത്തു കടന്നവർ വീട്ടുപകരണങ്ങളും നശിപ്പിച്ചതായി പറയുന്നു.

-Advertisements-