Friday, March 29, 2024
-Advertisements-
KERALA NEWSനിസാർ അലിയും സംഘവും 4522 കിലോ സ്വർണ്ണം കടത്തി, മലയാളിയായ സിറാജിനെയും പിടികൂടിയപ്പോൾ പുറത്ത് വരുന്നത്...

നിസാർ അലിയും സംഘവും 4522 കിലോ സ്വർണ്ണം കടത്തി, മലയാളിയായ സിറാജിനെയും പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

chanakya news
-Advertisements-

കൊച്ചി: ഗൾഫ് കേന്ദ്രീകരിച്ചു 4522 കിലോ സ്വർണ്ണം കടത്തിയ നിസാർ അലിയുടെയും സംഘത്തിന്റെയും വാർത്ത കുറെ നാളുകൾക്കു മുൻപ് വന്നിരുന്നു. ഈ സംഘത്തിലെ പ്രധാനിയും കൊച്ചി എളമക്കര സ്വദേശിയും വ്യാപാരിയുമായ വി ഇ സിറാജ് (40) കൊച്ചി ബ്രോഡോയിൽ ക്രെസെന്റ് എന്ന സ്ഥാപനത്തിന്റെ മറവിൽ വൻതോതിൽ സ്വർണ്ണകടത്തും ഇടപാടുകളും നടത്തിയതായി സ്ഥിതീകരിച്ചിരിക്കുകയാണ്. ഡി ആർ ഐ തെളിവുകൾ നിരത്തികൊണ്ടു സിറാജിനെ പിടികൂടിയിരിക്കുകയാണ്.

ഇത്തരത്തിൽ കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം കേരളത്തിന്റെ പലഭാഗങ്ങളിലായി ഇടപാടുകാർക്ക് എത്തിച്ചു നൽകാൻ സഹായിച്ചതും സിറാജാണെന്നു ഡി ആർ ഐ വെളിപ്പെടുത്തുന്നു. കൂടാതെ സ്വർണക്കടത്തു കേസുകളിലെ പല പ്രതികളെയും രക്ഷപെടുത്താൻ നേതൃത്വം നൽകുന്നതും ഇയാളാണെന്നുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. 170 കിലോയോളം സ്വർണ്ണം കഴിഞ്ഞ വർഷം മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ 16 പേരിൽ നിന്നും പിടികൂടിയിരുന്നു. ഇവർക്കെല്ലാം സിറാജ് സഹായം എത്തിച്ചു കൊടുത്തിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് സ്വർണ്ണം കടത്തുകയായിരുന്നത്. തിരിച്ചറിയാതെയിരിക്കാനും സംശയം തോന്നാതിരിക്കാനും വേണ്ടി പിച്ചള പൂശിയ ശേഷമാണ് സ്വർണ്ണം കടത്തിയിരുന്നത്. ഡി ആർ ഐ പിടിയിലായവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

-Advertisements-