Friday, April 19, 2024
-Advertisements-
ENTERTAINMENTട്രെയിൻ കാത്ത് നിന്ന എന്നെ അവർ പരസ്യമായി അടിച്ചു ; സീരിയൽ താരം ശാലു...

ട്രെയിൻ കാത്ത് നിന്ന എന്നെ അവർ പരസ്യമായി അടിച്ചു ; സീരിയൽ താരം ശാലു മേനോൻ പറയുന്നു

chanakya news
-Advertisements-

സിനിമ സീരിയൽ രംഗത്ത് സജീവമായി തിളങ്ങി നിന്ന താരമാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടത് സീരിയൽ രംഗത്താണ്. അഭിനയത്തിന് പുറമെ നൃത്ത രംഗത്തും താരം സജീവമാണ്. അഭിനയ ജീവിതത്തിൽ നിന്നും ഇടക്ക് ശാലു വിട്ടുനിന്നെങ്കിലും ഇപ്പോൾ അഭിനയ രംഗത്തേക്ക് താരം തിരിച്ചുവന്നിരിക്കുകയാണ്.

1998 ൽ ഇറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് താരം എത്തുന്നത്. നൃത്ത വിദ്യാലയം നടത്തിവരുന്ന ശാലു ഒരു യൂട്യൂബ് വ്ലോഗെർ കൂടിയാണ്, താൻ അഭിനയിച്ച സീരിയലുമായി ബന്ധപ്പെട്ട് നടന്ന രസകരമായ ഒരു അനുഭവം പങ്കവെക്കുകയാണ് ശാലുമേനോൻ. തന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് സ്ത്രീജന്മം എന്ന സീരിയലിൽ നിന്നും ലഭിച്ചതെന്നും അതിന് ഒരു അവാർഡ് ലഭിച്ചെന്നും താരം പറയുന്നു.

സ്ത്രീജന്മം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ട്രെയിൻ കാത്തുനിൽക്കുന്ന സമയത്ത് മലബാറിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ കുട്ടികളും മറ്റും തന്റെയടുത്ത് മിണ്ടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അഭിനയം നല്ലതാണ് സീരിയൽ എന്നും കാണാറുണ്ടെന്നും അവർ പറഞ്ഞു അപ്പോളേക്കും ആ കുട്ടികൾ സ്ത്രീജന്മം സീരിയലിലെ സരിക താനാണ് എന്ന് കൂടെ വന്ന അമ്മുമ്മയോടും പറഞ്ഞിരിന്നു.

പിന്നീട് സംസാരം തുടരുന്നതിന്റെ ഇടക്ക് താരത്തിന് ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടിയെന്നും ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ നീ അല്ലെ സരിക എന്ന് ചോദിച്ചു നിൽക്കുന്ന രണ്ട് അമ്മുമ്മമാരെയാണ്. അവർ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങിയെന്നും മായമ്മയെ കണ്ണീർ കുടിപ്പിക്കുന്നത് നീയല്ലേ എന്നൊക്കെ ചോദ്യവും തുടങ്ങി. അവരുടെ ശബ്ദം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും കൂടെയുള്ള മക്കൾ ഇതെല്ലാം അഭിനയമാണെന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ലെന്നും താരം പറയുന്നു. ഒരുപാട് ക്ഷമ ചോദിച്ച ശേഷമാണ് മക്കൾ അമ്മുമ്മയെ കൊണ്ട് പോയതെന്നും എന്നാൽ അടി തനിക്ക് കിട്ടിയ അവാർഡായിട്ടാണ് കണക്കാക്കുന്നതെന്നും ശാലു പറയുന്നു.

സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ തനിക്ക് ഒട്ടും ഇഷ്ടമായിരുന്നുവെന്നും എന്നാൽ തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് സിനിമയിലേക്ക് എത്തിയതെന്നും താരം പറയുന്നു. എന്നാൽ താൻ അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപേ അച്ഛൻ മരിച്ചു പോയെന്നും തന്റെ അഭിനയം അച്ഛൻ കാണാൻ പറ്റിയില്ലലോ എന്ന സങ്കടമുണ്ടെന്നും ശാലു പറയുന്നു. പത്തരമാറ്റ് എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിക്കുന്നത്.

-Advertisements-