Friday, April 19, 2024
-Advertisements-
ENTERTAINMENTനീ എന്റെ വീട്ടിൽ ജനിക്കാത്ത ദുഃഖം മാത്രമേയുള്ളൂ കുട്ടി; അഹാനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

നീ എന്റെ വീട്ടിൽ ജനിക്കാത്ത ദുഃഖം മാത്രമേയുള്ളൂ കുട്ടി; അഹാനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

chanakya news
-Advertisements-

സിനിമാതാരം അഹാന കൃഷ്ണയ്ക്കും കുടുംബത്തിനും നേരെ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന സൈബർ അക്രമങ്ങളിൽ പ്രതികരിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രംഗത്ത്. നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ കേരളത്തിൽ അക്രമം നേരിടുന്നതിനുവേണ്ടി ആ കുട്ടി എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും കൂട്ടി ചേർത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കുറുപ്പിനെ തുടർന്നാണ് അഹാന കൃഷ്ണകുമാർ എതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ രീതിയിൽ ആക്രമണം അഴിച്ചുവിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച പ്രതികരണ കുറിപ്പ് വായിക്കാം…

എന്റെ നല്ല സുഹൃത്താണ് ഞാൻ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാർ… അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാൻ വിചാരിക്കുന്നത്… ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK… ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ അവൾക്കെതിരെ ഇങ്ങിനെ സൈബർ അക്രമണം നടത്താൻ ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…

അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികൾക്ക്… ഞങ്ങൾ സദാചാര വിഡഢിത്തങ്ങൾക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങൾ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തിൽ അഭിരമിച്ച് സുഖ നിദ്രയിലാണ്… നി എന്റെ വീട്ടിൽ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം…

-Advertisements-