Thursday, March 28, 2024
-Advertisements-
KERALA NEWSനെയ്യാർ ഡാമിൽ അപകടകരമായ രീതിയിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാക്കൾക്ക് നാട്ടുകാരുടെ മർദ്ദനം

നെയ്യാർ ഡാമിൽ അപകടകരമായ രീതിയിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാക്കൾക്ക് നാട്ടുകാരുടെ മർദ്ദനം

chanakya news
-Advertisements-

തിരുവനന്തപുരം : നെയ്യാർ ഡാമിൽ അപകടകരമായ രീതിയിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാക്കൾക്ക് നാട്ടുകാരുടെ മർദ്ദനം. കഴിഞ്ഞ ദിവസമാണ് യുവാക്കളുടെ സംഘം നെയ്യാർ ഡാമിലെ റോഡിൽ ബൈക് റേസിംഗ് നടത്തിയത്. ഇതിനിടയിൽ യുവാക്കളുടെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയും. തുടർന്ന് നാട്ടുകാരായ യുവാക്കൾ ഇവരെ മർദ്ധിക്കുകയുമായിരുന്നു.

അതേസമയം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വട്ടിയൂർക്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ കാൽ ഒടിഞ്ഞ് തൂങ്ങി. ഏഴ് യുവാക്കളാണ് ബൈക് റേസിംഗ് നടത്തിയത്. ഇവിടെ സ്ഥിരമായി യുവാക്കൾ ഇത്തരത്തിൽ അപകടകരമായ രീതിയിൽ ബൈക് റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

-Advertisements-