Thursday, April 25, 2024
-Advertisements-
KERALA NEWSനൈമയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നന്ദകിഷോറിന്റെ കുടുംബം രംഗത്ത്

നൈമയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നന്ദകിഷോറിന്റെ കുടുംബം രംഗത്ത്

chanakya news
-Advertisements-

തൃശ്ശൂർ: ഇരുമത വിഭാഗത്തിൽപ്പെട്ട നൈമയും യും നന്ദകിഷോറും വിവാഹിതരായപ്പോൾ സമൂഹ മാധ്യമങ്ങളിൽ മത മൗലിക വാദികൾ ഇരുവരെയും വല്ലാതെ ക്രൂശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നൈമ ബാങ്കിലേക്ക് തന്റെ സ്കൂട്ടറിൽ പോകുന്ന വഴിയിൽ ലോറിയുടെ അടിയിൽപെട്ടു മരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മതമൗലികവാദികൾ പറയുന്നത് ഇസ്ലാം മതത്തിൽ നിന്നും നൈമ പുറത്തു പോയത്കൊണ്ടാണ് അവൾക്ക് ഇന്നീ ഗതി വന്നതെന്നാണ്. നൈമയുടെ അപകടമരണം ഇക്കൂട്ടർ സമൂഹമാധ്യമങ്ങൾ വഴി ആഘോഷമാക്കുകയാണ് ചെയ്തത്. നൈമയുടെ മൃതശരീരം അടക്കം ചെയ്തത് നന്ദകിഷോറിന്റെ വീട്ടിലായിരുന്നു. എന്നാൽ തങ്ങളുടെ മകളുടെ ശരീരം തങ്ങൾക്ക് വിട്ടു നല്കണമെന്നും ഇസ്ലാം മതാചാര പ്രകാരം അടക്കം ചെയ്യണമെന്നുള്ള ആവശ്യത്തെ തള്ളിക്കൊണ്ട് അവൾ തന്റെ വീട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്നും നന്ദകിഷോർ പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ നൈമയുടെ വീട്ടുകാരുടെ ആവശ്യ പ്രകാരം മൃതദേഹം അടക്കം ചെയ്യാൻ തീരുമാനിച്ചു.

തുടർന്ന് മറവ് ചെയ്യാൻ തുടങ്ങിയപ്പോൾ തലയുടെ ഭാഗം വടക്കോട്ട് വെയ്ക്കണമെന്നും കുഴിമാടത്തിൽ മീസാൻ കല്ല് വയ്ക്കണമെന്നും നൈമയുടെ കുടുംബം ആവശ്യപ്പെട്ടു. ഇത് വാക്കു തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. നൈമയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരം മൃതദേഹം ദഹിപ്പിക്കാതെ മറവ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇനി മറ്റുള്ള കാര്യങ്ങൾ കൂടി വേണ്ടെന്നു പറഞ്ഞുകൊണ്ട് ഒടുവിൽ മൃതദേഹം അടക്കുകയായിരുന്നു. എന്നാൽ നൈമ മരിച്ച ശേഷം തന്റെ വീടിന്റെയും പരിസരങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്തുകയും കാറിൽ കയറി പോയതായും നന്ദകിഷോറിന്റെ കുടുംബങ്ങൾ പറയുന്നു. ജീവിച്ചിരുന്നപ്പോഴും നൈമയെ വെറുതെ വിടില്ലെന്നും മരിച്ചു കഴിഞ്ഞിട്ടും തുടരുകയാണെന്നും ആരോപിച്ചു. സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും നന്ദകിഷോർ പറഞ്ഞു, ഇതൊരു അപകടമരണമായിട്ടാണ് ഇന്നലെ വരെ കണ്ടിരുന്നത്, എന്നാൽ ചിലതൊക്കെ കാണുമ്പോൾ സംശയങ്ങൾ തോന്നുന്നുവെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഏതറ്റംവരെയും പോകുമെന്നും നന്ദകിഷോറും കുടുംബവും പറഞ്ഞു.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇരുവരും ഹൈന്ദവാചാരപ്രകാരം വിവാഹിതരായത്. തുടർന്ന് നിരവധി ഭീഷണികളും സംഘർഷങ്ങളും തരണം ചെയ്ത് മുന്നോട്ട് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി മൗലികവാദികൾ ഇവരെ നിരന്തരം രൂക്ഷമായ വിമർശിക്കുവാനും തുടങ്ങിയിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞു രണ്ടു മാസത്തോളം കഴിഞ്ഞപ്പോൾ നന്ദകിഷോറിന്റെ ജീവിതത്തിൽ നിന്നും നൈമയെ മരണം തട്ടിയെടുക്കുകയായിരുന്നു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തു വെച്ചാണ് നൈമ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെടുന്നത്. ലോറിക്കടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയും ഇടിയുടെ ആഘാതത്തിൽ നൈമയുടെ നടുവ് ഒടിയുകയും ചെയ്തിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നൈമയെ രക്ഷിക്കാനായില്ല. നൈമയുടെ മരണത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

-Advertisements-