Thursday, April 25, 2024
-Advertisements-
KERALA NEWSപക്ഷിപനിയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വായിക്കുക

പക്ഷിപനിയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വായിക്കുക

chanakya news
-Advertisements-

സംസ്ഥാനത്തു പക്ഷിപ്പനിയും റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ചില നിർദ്ദേശങ്ങള്‍ പങ്കുവെച്ചു അധികൃതർ. പക്ഷിപ്പനി സാധാരണ പക്ഷികൾക്ക് മാത്രം ബാധിക്കുന്ന രോഗമാണ്, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് മനുഷ്യരിലേക്കും വ്യാപിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ആയതിനാൽ അതിനെതിരെ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. നാം ശ്രദ്ധിയ്‌ക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങൾ നോക്കാം…

1. പക്ഷികളെ (ചത്തതോ രോഗം ബാധിച്ചതോ, ദേശാടന കിളികളെയോ) കൈകാര്യം ചെയ്യുമ്പോളോ അതിന്റെ വിസർജ്യം മാറ്റുമ്പോളോ ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈകഴുകണം.

2. രോഗം പടർന്ന സ്ഥലത്തു നിന്നോ, അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലോ രോഗം പിടിപെട്ടതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കണം

3. കോഴിപോലുള്ള പക്ഷികളുടെ മാംസം കൈകാര്യം ചെയ്യുമ്പോൾ അതിന് മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കണം.

4. മാംസം, മുട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ചു (പ്രഷർ കുക്കറിൽ) മാത്രം കഴിക്കുക

5. നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ അസാധാരണമായ രീതിയിൽ പക്ഷികകളുടെ കൂട്ടമായ മരണം കാണാനിടയായാൽ ഉടനടി മൃഗസംരക്ഷണ വകുപ്പിനെ കാര്യം ധരിപ്പിക്കുക.

6. പക്ഷികളെ കൈകാര്യം ചെയ്തു കഴിയുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടനടി ഡോക്ടറെ കാണുക

7. വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കണം (രാവിലെയും വൈകിട്ടും നന്നായി കുളിക്കുക)

8. ചൂടുസമയമായതിനാൽ വളർത്തുന്ന പക്ഷികൾക്ക് ആവശ്യത്തിനുള്ള ശുദ്ധജലവും, തണലും, വായുസഞ്ചാരമുള്ള കൂടും ഒരുക്കുക

9. ജലസംഭരണികൾ വൃത്തിയാക്കി സൂക്ഷിക്കുക, പക്ഷികളും മറ്റും ജലം അശുദ്ധമാക്കാതെ ജലസംഭരണിയ്ക്ക് വലയോ മറ്റോ ഉപയോഗിച്ച് സംരക്ഷണം ഉറപ്പാക്കുക

10. രോഗം ബാധിച്ച പക്ഷികളെ ഇല്ലാതാക്കുന്നതിനും പ്രദേശങ്ങളിൽ ശുചീകരണം നടത്തുന്നതിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കുക

11. എല്ലാം പക്ഷിപണിമൂലമുള്ള മരണം ആകണമെന്നില്ല, ചൂട് സമയമായതിനാൽ ആവശ്യത്തിനുള്ള ജലം ലഭിക്കാതെ വരുമ്പോൾ മരണപ്പെടാനുള്ള സാധ്യതയുള്ളതിനാൽ പക്ഷികൾ ചത്തു വീഴുന്നത് കണ്ടാൽ പരിഭ്രാന്തി പരത്താതിരിക്കുക. ഇത്തരത്തിൽ ചത്തപക്ഷികളെ കുഴിച്ചിടുമ്പോൾ കുഴിയിൽ ബ്ലീച്ചിങ് പൗഡറോ കുമ്മായമോ ഏതെങ്കിലുമൊന്നു ഇടാൻ ശ്രദ്ധിക്കുക. പക്ഷികളിലൂടെ അസ്വാഭാവിക മരണം ശ്രദ്ധയിൽ പെട്ടാൽ 0495 2762050 എന്ന കണ്ട്രോൾ റൂം നമ്പറിൽ വിവരമറിയിക്കുക.

12. പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം, ബ്ലീച്ചിങ് പൌഡർ എന്നിവ പക്ഷികളുടെ കൂടും, പരിസരവും വൃത്തിയാക്കാൻ ഉപയോഗിക്കാം

13. ആണുനശീകരണ സമയത്ത് സുരക്ഷിതമായ വസ്ത്രവും, മാസ്കും, കൈയുറയും ഉപയോഗിക്കണം

-Advertisements-